പ്രഭാസ് ചിത്രം രാജാ സാബിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്
text_fieldsപ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം ‘രാജാ സാബി’ന്റെ പുതിയ അപ്ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഷൂട്ട് 80% കഴിഞ്ഞെന്നും, ദ്രുതഗതിയില്‍ ഷൂട്ട് പുരോഗമിക്കുന്നുണ്ടെന്നും ആണ് അണിയറപ്രവര്‍ത്തകര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്. കൂടാതെ ക്രിസ്തുമസ്സിനോ ന്യൂ ഇയറിനോ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങും എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും, അതതു സമയങ്ങളില്‍ കൃത്യമായ അപ്ഡേറ്റുകള്‍ അറിയിക്കും എന്നും അണിയറപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രഭാസിന്റെ 45ാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാധകർക്ക് വിരുന്നൊരുക്കാൻ 2025 ഏപ്രിൽ 10ന് ചിത്രം തിയറ്ററുകളിലെത്തും.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. വിവേക് കുച്ചിബോട്‌ലെയാണ് സഹനിർമാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിങ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ സി കമൽകണ്ണനാണ്.
‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് രാജാ സാബ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പിആർഒ: ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.