'ദി സീക്രട്ട് ഓഫ് വുമൺ' പുതിയ പ്രജേഷ് സെൻ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
text_fieldsജയസൂര്യയ്ക്ക് ബെസ്റ്റ് ആക്ടർ പുരസ്കാരം നേടിക്കൊടുത്ത 'ക്യാപ്റ്റൻ', കണ്ണൂരുകാരനായ മുഴുക്കുടിയന്‍റെ കഥ പറയുന്ന 'വെള്ളം' എന്നീ ചിത്രങ്ങൾക്കു ശേഷം ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'ദി സീക്രട്ട് വുമണി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, ജയസൂര്യ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പ്രജേഷ് സെൻ മൂവി ക്ലബ്ബിന്‍റെ പ്രഥമ ചിത്രമാണിത്.
നിരഞ്ജന അനൂപ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല. പ്രദീപ് കുമാറിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയതും പ്രജേഷ് സെൻ തന്നെ. ഛായാഗ്രഹണം ലിബിസൺ ഗോപി. പശ്ചാത്തല സംഗീതം ബിജിപാൽ. നിതീഷ് നടേരിയുടെ വരികൾക്ക് അനിൽ കൃഷ്ണ സംഗീതം നൽകിയിരിക്കുന്നു.
മറ്റു അണിയറ പ്രവർത്തകർ: എഡിറ്റർ: ബിജിത് ബാല, പ്രോജക്ട് ഡിസൈനർ: ബാദുഷ, ആർട്ട്: അജയ് മാങ്ങാട്, കോസ്റ്റ്യൂം: അരവിന്ദർ കെ.ആർ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്തു പീരപ്പൻകോട്, മേയ്ക്കപ്പ്: ലിബിൻ മോഹൻ, സൗണ്ട് ഡിസൈൻ: അരുൺ വർമ, സൗണ്ട് മിക്സിങ്: അജിത് എം. ജോർജ്, ചീഫ് അസോസിയറ്റ് ഡയറക്ടർ: വിഷ്ണു രവികുമാർ, അസോ. ഡയറക്ടർ: ഷിജു സുലൈഖ ബഷീർ, സ്ക്രിപ്റ്റ് അസ്സോസിയറ്റ്: എം. കുഞ്ഞാപ്പ, ഡിസൈൻ: താമിർ ഓക്കെ, സ്റ്റിൽസ്: ലെബിസൺ ഫോട്ടോഗ്രഫി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.