Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രകൃതി ചൂഷണത്തിനെതിരെ...

പ്രകൃതി ചൂഷണത്തിനെതിരെ ശരത്ചന്ദ്രൻ വയനാടി​െൻറ 'ദി ഷോക്ക്'

text_fields
bookmark_border
പ്രകൃതി ചൂഷണത്തിനെതിരെ ശരത്ചന്ദ്രൻ വയനാടി​െൻറ ദി ഷോക്ക്
cancel

കഴിഞ്ഞ ചില വർഷങ്ങളിലായി കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള പ്രകൃതി ക്ഷോഭങ്ങൾക്ക് ഒരു പരിധി വരെ മനുഷ്യര്‍ തന്നെയാണ് കാരണം. പ്രകൃതിയിലെ പല ദുരന്തങ്ങള്‍ കാഴ്ചക്കാർക്ക് ആഘോഷമാകുമ്പോൾ അതി​െൻറ കാഠിന്യം അനുഭവിക്കുന്നവർക്ക്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് അതു ഒരിക്കലും മറക്കാനാകാത്ത മുറിവായി മാറും. പ്രകൃതി ദുരന്തം വലിയ രീതിയിൽ ബാധിച്ച വയനാടി​െൻറ പശ്ചാത്തലത്തില്‍ ശരത്ചന്ദ്രൻ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് "ദി ഷോക്ക് ".

എം ആര്‍ പ്രൊഡക്ഷന്‍സി​െൻറ ബാനറിൽ മുനീർ ടി കെ, റഷീദ് എംപി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം പോൾ ബത്തേരി നിര്‍വ്വഹിക്കുകുന്നു. പിറന്ന മണ്ണിൽ ത​െൻറ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓർമ്മകൾ അലിഞ്ഞു ചേർന്ന ആ മണ്ണിനെ നെഞ്ചോട്‌ ചേർത്ത് അവരെ തേടിയലയുന്ന ഒരു പിതാവി​െൻറ ജീവിതമാണ് " ദി ഷോക്ക് " എന്ന ചിത്രത്തില്‍ ശരത് ചന്ദ്രന്‍ വയനാട് ദൃശ്യവല്‍ക്കരിക്കുന്നത്. വയനാടി​െൻറ പ്രിയ താരവും പ്രശസ്ത നടനുമായ അബു സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒപ്പം, അമേയ, ധനേഷ് ദാമോദർ,റിയാസ് വയനാട്, ലെന, സന്തോഷ്‌ കുട്ടീസ്,ഷീന നമ്പ്യാർ, മുനീർ, സിൻസി, മുസ്തഫ, ഷാജി,മാരാർ, ജയരാജ്‌ മുട്ടിൽ എന്നിവരും അഭിനയിക്കുന്നു. ഷീമ മഞ്ചാ​െൻറ വരികൾക്ക് കുഞ്ഞിമുഹമ്മദ്‌ ഈണം പകർന്ന ഒരു ഗാനം ഈ ചിത്രത്തി​െൻറ പ്രത്യേകതയാണ്.


അതി ജീവനത്തി​െൻറ ഈ കാലത്ത് ഇനിയൊരു പ്രകൃതി ദുരന്തം കൂടി നമ്മുടെ നാടിനെ കീഴ്പ്പെടുത്താതിരിക്കാൻ പ്രകൃതി സംരക്ഷണത്തിന് നമ്മൾ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് "ദി ഷോക്ക് " പറയുന്നത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് സംവിധായകൻ ശരത്ചന്ദ്രൻ വയനാട് പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-താഹീര്‍ മട്ടാഞ്ചേരി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsshort filmabu salimthe shock
Next Story