ജവാനും മുല്ലപ്പൂവിലെ ‘ജിങ്ക ജിങ്ക’ എന്ന ഗാനം പുറത്ത്; ചിത്രം 31ന് തിയറ്ററിൽ
text_fieldsസുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയുടെ ‘ജിങ്ക ജിങ്ക’ എന്ന ഗാനം റിലീസായി. ‘ജിങ്ക ജിങ്ക’ എന്ന മൂന്നാമത്തെ ഗാനമായ നാടൻപാട്ട് സുരേഷ് കൃഷ്ണന്റെ വരികൾക്ക് മത്തായി സുനിലാണ് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത്. ഗാനം നിമിഷങ്ങൾക്കുള്ളിൽ ഒരുപാട് പേര് കണ്ടു കഴിഞ്ഞു. ചിത്രം മാർച്ച് 31ന് തിയറ്റർ റിലീസിനെത്തും. നവാഗതനായ രഘു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്.
ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാ ദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫോർ മ്യൂസിക്കിന്‍റെ സംഗീത സംവിധാനത്തിൽ ബി.കെ ഹരിനാരായണൻ രചിച്ച രണ്ട് ഗാനങ്ങൾ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
'മുറ്റത്തെ മുല്ലത്തൈ" എന്ന ഗാനം കെ.എസ് ചിത്രയും, 'ഒന്ന് തൊട്ടേ' എന്ന ഗാനം വിജയ് യേശുദാസുമാണ് ആലപിച്ചിരിക്കുന്നത്. കാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി (സീബ്രാ ക്രോസിങ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ്. ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, പി.ആർ.ഒ: സുനിത സുനിൽ, വി.എഫ്.എക്സ്: ജിഷ്ണു പി. ദേവ്, സ്റ്റിൽസ്: ജിതിൻ മധു, ഡിസൈൻസ്: മനു മൈക്കൾ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.