താൻ പിണറായിക്ക് എതിരല്ല; ട്വൻറി20 കേരളം ഭരിക്കും -ശ്രീനിവാസൻ
text_fieldsകൊച്ചി: കഷ്ടപ്പെടുന്നവർക്ക് എന്തെങ്കിലും നന്മ ചെയ്യാൻ കഷ്ടപ്പെടുന്ന പ്രസ്ഥാനമാണ് ട്വൻറി20 എന്നും ഇത് കേരളം ഭരിക്കുന്നകാലം വരുമെന്നും നടൻ ശ്രീനിവാസൻ. സമ്പത്തില്ലാത്തവെൻറ കൈയിൽ അധികാരവും സമ്പത്തും ഒരുമിച്ച് വരുേമ്പാൾ വഴിതെറ്റുകയാണ്. നിലവിലെ രാഷ്ട്രീയത്തിൽ ഒരു പ്രതീക്ഷയുമില്ല.
അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ നടത്തിയതുപോലുള്ള പരീക്ഷണമാണ് ഇവിടെയും നടത്തുന്നത്. 15 വർഷംമുമ്പ് പിണറായി വിജയെൻറ ഉപദേശപ്രകാരമാണ് നടുവേദനക്ക്് ചികിത്സിക്കാൻ കിഴക്കമ്പലത്ത് സാബു ജേക്കബിെൻറ പിതാവ് എം.സി. ജേക്കബ് വൈദ്യനെ കാണുന്നത്. ഇന്ന് ട്വൻറി20യിൽ ചേരുന്നത് പിണറായിക്ക് എതിരായതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ ട്വൻറി20 ആദ്യഘട്ട സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കുന്നത്തുനാട് -ഡോ. സുജിത്ത് പി. സുരേന്ദ്രൻ, പെരുമ്പാവൂർ -ചിത്ര സുകുമാരൻ, കോതമംഗലം -ഡോ. ജോസ് ജോസഫ്, മൂവാറ്റുപുഴ -സി.എൻ. പ്രകാശ്, വൈപ്പിൻ -ഡോ. ജോബ് ചക്കാലക്കൽ എന്നിവരാണ് സ്ഥാനാർഥികൾ.
എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ മറ്റിടങ്ങളിലും മികച്ച സ്ഥാനാർഥികളെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ട്വൻറി20 പാർട്ടി പ്രസിഡൻറ് സാബു ജേക്കബ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന കോതമംഗലത്ത് ട്വൻറി20 സ്ഥാനാർഥിയായത് പി.ജെ. ജോസഫിെൻറ മകളുടെ ഭർത്താവ് ഡോ. ജോസ് ജോസഫാണ്. കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ അസോസിയറ്റ് പ്രഫസറാണിദ്ദേഹം. പ്രഫഷനൽ, വിദ്യാഭ്യാസ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരാണ് മറ്റ് സ്ഥാനാർഥികളും.
പാർട്ടി ഉപദേശക ബോർഡ് ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ദീഖ്, സാമൂഹിക പ്രവർത്തക ലക്ഷ്മി മേനോൻ, ഡോ. വിജയൻ നങ്ങേലിൽ, ഡോ. ഷാജൻ കുര്യാക്കോസ്, അനിത ഇന്ദിര ബായി എന്നിവരാണ് ബോർഡ് അംഗങ്ങൾ.
കേരളത്തെ രക്ഷിക്കാൻ ട്വൻറി20 മുന്നോട്ടുവെച്ച മാർഗം മാത്രമേയുള്ളൂവെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു. ഇതിൽ അംഗമായതിെൻറ പേരിൽ ചളിവാരിയെറിഞ്ഞാൽ കൊള്ളാൻ തയാറാണ്. എന്നാൽ, മത്സരിക്കാനില്ല. കോർപറേറ്റുകൾക്ക് പണം നൽകി അധികാരം പിടിക്കാൻ കഴിയില്ലെന്നും ഇടത്തോട്ടും വലത്തോട്ടുമില്ല, മുന്നോട്ട് എന്ന മുദ്രാവാക്യമാണ് ട്വൻറി20യിലേക്ക് തന്നെ ആകർഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.