![ഓരോ സീനിലും സൂപ്പർഹീറോ എലമെൻറ്; മിന്നൽ മുരളി പ്രമോ വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ് ഓരോ സീനിലും സൂപ്പർഹീറോ എലമെൻറ്; മിന്നൽ മുരളി പ്രമോ വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്](https://www.madhyamam.com/h-upload/2021/09/26/1203514-minnal-murali-pramo.webp)
'ഓരോ സീനിലും സൂപ്പർഹീറോ എലമെൻറ്'; മിന്നൽ മുരളി പ്രമോ വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്
text_fieldsമിന്നൽ മുരളിക്ക് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. മലയാളത്തിൽ ആദ്യമായി ഇറങ്ങുന്ന ഒറിജിനൽ സൂപ്പർഹീറോ ചിത്രമെന്ന അവകാശവാദവുമായി എത്തുന്ന 'മിന്നൽ മുരളി'യുടെ പുതിയ പ്രമോ വിഡിയോ യൂട്യൂബിൽ തരംഗമാവുകയാണ്. നെറ്റ്ഫ്ലിക്സ് 'ടുഡും' (Tudum) എന്നു അവരുടെ വെര്‍ച്വല്‍ ഫാന്‍ ഇവെന്‍റിലാണ് വിഡിയോ അവതരിപ്പിച്ചത്. ചിത്രത്തിലെ രംഗങ്ങളും സംവിധായകന്‍ ബേസില്‍ ജോസഫും നായകന്‍ ടൊവീനോ തോമസും പങ്കുവെക്കുന്ന അനുഭവങ്ങളുമാണ് വിഡിയോയിലുള്ളത്.
സൂപ്പര്‍ഹിറ്റായ 'ഗോദ' എന്ന ചിത്രത്തിന് ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. പ്രമുഖ തമിഴ് നടൻ ഗുരു സോമസുന്ദരം ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ബിജുക്കുട്ടൻ, ബൈജു, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവരും കഥാപാത്രങ്ങളായുണ്ട്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം നിർവഹിക്കുന്നത് സമീര്‍ താഹിര്‍ ആണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.