സിനിമാക്കാലം വീണ്ടും....
text_fieldsകൊല്ലം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 308 ദിവസം അടഞ്ഞുകിടന്ന തിയറ്ററുകൾ ബുധനാഴ്ച തുറക്കും. കോവിഡ് മാനദണ്ഡം അനുസരിച്ച് ജില്ലയിലെ ഓരോ തിയറ്ററും സജ്ജീകരിച്ചു. പകുതി സീറ്റിലേക്കാണ് പ്രവേശനം അനുവദിക്കുന്നത്.
തുറക്കുന്നതിന് മുന്നോടിയായി തിയറ്ററും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു. നീണ്ട ഇടവേളക്കുശേഷം തിയറ്റർ തുറക്കുമ്പോൾ വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററാണ് സ്ക്രീനിലെത്തുക.
പ്രദർശനത്തിന് മുന്നോടിയായി വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകരും തിയറ്ററും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളായി.
നഗരത്തിൽ ധന്യ, രമ്യ, പാർത്ഥ കോംപ്ലക്സ്, കപ്പിത്താൻസ്, കാർണിവൽ സിനിമാസ്, ജി മാക്സ് സിനിമാസ് എന്നിവയും ചാത്തന്നൂർ എൽ.എം സിനിമാസ്, കരുനാഗപ്പള്ളി കാർണിവൽ, കൊട്ടാരക്കര മിനർവ, പുനലൂർ രാംരാജ്, അഞ്ചൽ അർച്ചന ഉൾപ്പടെ നിരവധി തിയറ്ററുകളാണ് പ്രദർശനത്തിന് സജ്ജമായിരിക്കുന്നത്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രവർത്തനസമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.