ഒറ്റയടിക്ക് 140 കിലോ ഭാരം ഉയർത്തി പൃഥ്വിരാജ്; വീഡിയൊ വൈറൽ
text_fieldsനടൻ പൃഥ്വിരാജ് മികച്ച ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിന് പേരുകേട്ടയാളാണ്. മസിൽ കൂട്ടിയും കുറച്ചുമൊക്കെ ഇദ്ദേഹം സിനിമകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ചില സിനിമകൾക്കായി ശരീരഭാരം വല്ലാതെ കുറക്കുന്നതും പതിവാണ്.
ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം നിരന്തരമായി പങ്കുവക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജിമ്മിൽ നിൽക്കുന്ന പൃഥ്വി 140 കിലോ ഭാരം ഉയർത്തുന്നതാണ് വീഡിയോയിൽ കാണുന്നത്.
വെയ്റ്റ് ലിഫ്റ്റിങ്ങിലെ ഡെഡ് ലിഫ്റ്റ് രീതിയിലാണ് ഭാരം ഉയർത്തുന്നത്. ഇരു കൈകളും ഉപയോഗിച്ച് ഭാരം വലിച്ചുയർത്തുന്നതാണ് ഡെഡ്ലിഫ്റ്റിലെ രീതി. പോസ്റ്റ് ആരാധകൾ ഏറ്റെടുത്തതോടെ വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.