ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ തി.മി.രം ഒടിടി റിലീസിന്
text_fieldsകോഴിക്കോട്: നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധ നേടിയ തി.മി.രം പ്രദർശനത്തിനെത്തുന്നു. ഒരു പുരുഷന്‍റെ സ്ത്രീ വിരുദ്ധത എന്ന ആന്തരിക തിമിരം ചിത്രം ചർച്ച ചെയ്യുന്നു. ഉച്ചയ്ക്ക് 2.30ന് നീസ്ട്രീം ഒ.ടി.ടി പ്ളാറ്റ്ഫോമിലാണ് റിലീസ്. കെ.കെ സുധാകരൻ, വിശാഖ് നായർ, രചന നാരായണൻകുട്ടി, ജി. സുരേഷ്കുമാർ , പ്രൊഫ.അലിയാർ, മോഹൻ അയിരൂർ, മീരാ നായർ, ബേബി സുരേന്ദ്രൻ, കാർത്തിക, ആശാ നായർ, സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര, അമേയ, കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ്, ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.
ബാനർ - ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസ്, നിർമ്മാണം - കെ.കെ സുധാകരൻ, രചന, എഡിറ്റിംഗ്, സംവിധാനം - ശിവറാംമണി, ഛായാഗ്രഹണം - ഉണ്ണി മടവൂർ, ഗാനരചന - അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ, സംഗീതം - അർജുൻ രാജ്കുമാർ, ലൈൻ പ്രൊഡ്യൂസർ - രാജാജി രാജഗോപാൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ബിജു കെ മാധവൻ, കല-സജീവ് കോതമംഗലം, ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യും - അജയ് സി കൃഷ്ണ, സൗണ്ട് മിക്സ് - അനൂപ് തിലക്, ഡി ഐ കളറിസ്റ്റ് - ആർ മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകൻ - മൃതുൽ വിശ്വനാഥ്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - നാസിം റാണി, രാമു സുനിൽ, റിക്കോർഡിസ്റ്റ് - രാജീവ് വിശ്വംഭരൻ, വി.എഫ്.എക്സ്- സോഷ്യൽ സ്ക്കേപ്പ്, ടൈറ്റിൽ ഡിസൈൻ - ജിസ്സൻ പോൾ, ഡിസൈൻസ് - ആൻഡ്രിൻ ഐസക്ക്, സ്റ്റിൽസ് - തോമസ് ഹാൻസ് ബെൻ, പി.ആർ.ഒ - അജയ് തുണ്ടത്തിൽ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.