സൂപ്പർ താരങ്ങൾ പരാജയപ്പെട്ടപ്പോൾ ബോളിവുഡിനെ പിടിച്ചുനിർത്തിയത് ഈ നടി; അഭിനന്ദനവുമായി കങ്കണ
text_fieldsനിരവധി വമ്പൻ പരാജയങ്ങൾക്കാണ് ഈ വർഷം ബോളിവുഡ് സാക്ഷ്യംവഹിച്ചത്.സൂപ്പർ താരങ്ങൾ പരാജയപ്പെട്ടപ്പോൾ ബോളിവുഡിനെ പിടിച്ചുനിർത്തിയത് ഈ നടിയെന്ന് കങ്കണ രണാവത്. 'ഭൂൽ ഭുലയ്യ 2′, 'ദൃശ്യം 2' എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിനെ ഈ വർഷം പിടിച്ചുയർത്തിയത് തബു ആണെന്നാണ് കങ്കണ തൻെറ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. അൻപതുകളിൽ നിൽക്കുന്ന തബു ഇത്ര നല്ല പ്രകടനങ്ങൾ കാഴ്ച്ചവയ്ക്കുമ്പോൾ അത് അംഗീകരിക്കപ്പെടണമെന്നും കങ്കണ കൂട്ടിച്ചേർത്തു.
'ഭൂൽ ഭുലയ്യ 2, ദൃശ്യം 2 എന്നീ ചിത്രങ്ങൾ മാത്രമാണ് ഈ വർഷം വിജയിച്ചത്. രണ്ട് ചിത്രങ്ങളിലും സൂപ്പർ സ്റ്റാർ തബു അഭിനയിച്ചിട്ടുണ്ട്. അവരുടെ കഴിവിനെക്കുറിച്ച് പറയാതിരിക്കാനാവുന്നില്ല. അൻപതുകളിലും മുൻ നിരയിൽ തന്നെ നിൽക്കുന്ന അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല'-കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'അവരുടെ കഴിവും സ്ഥിരതയും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. 50കളിലും ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തി അവര്‍ കരിയറിന്റെ പീക്കിലെത്തുന്നത് അഭിനന്ദനാര്‍ഹമാണ്. അചഞ്ചലമായ സമര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ഇത് വലിയ പ്രചോദനമാണ്'-കങ്കണ പറയുന്നു.
അജയ് ദേവ്ഗൺ, ശ്രിയ ശരൺ, ഇഷിത ദത്ത, തബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 'ദൃശ്യം 2' നവംബർ 18 നാണ് തിയേറ്ററുകളിലെത്തിയത്. 36.97 കോടിയാണ് ചിത്രത്തിൻെറ ഇതുവരെയുളള കളക്ഷൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ റീമേക്കാണ് സിനിമ. ചിത്രത്തിന്റെ ഒന്നാം ഭാഗവും റീമേക്ക് ചെയ്തിരുന്നു.
അതേ സമയം 266 കോടിയാണ് ഭൂൽ ഭുലയ്യ 2 സ്വന്തമാക്കിയത്. കിയാര അധ്വാനി, കാർത്തിക് ആര്യൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
'ബോല', 'ഖൂഫിയ','കുട്ടേയ്' എന്നിവയാണ് തബുവിൻെറ പുതിയ ചിത്രങ്ങൾ. 'എമർജൻസി'യാണ് കങ്കണയുടെ റിലീസിനെത്തുന്ന അടുത്ത ചിത്രം. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
കേന്ദ്ര കഥാപാത്രമായ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് നിര്‍വ്വഹിക്കുന്നത്. പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.