Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിന്നെക്കാണാൻ വരുമെന്ന്​ ടൈഗർ, ആഹ്ലാദത്തിൽ കുഞ്ഞുആരാധിക
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightനിന്നെക്കാണാൻ...

നിന്നെക്കാണാൻ വരുമെന്ന്​ ടൈഗർ, ആഹ്ലാദത്തിൽ കുഞ്ഞുആരാധിക

text_fields
bookmark_border

മുംബൈ: ബോളിവുഡിൽ ഏറ്റവും പ്രിയങ്കരനായ പുതുമുഖ നടന്മാരിൽ ഒരാളാണ്​ ടൈഗർ ഷ്​റോഫ്​. സമൂഹ മാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന്​ ആരാധകരുള്ള യുവതാരം. ജീവിതത്തിലെ അവിസ്​മരണീയ മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്ന ടൈഗർ അവരുമായി ആശയവിനിമയത്തിനും സമയം ക​ണ്ടെത്താറുണ്ട്​. കഴിഞ്ഞ ദിവസം ടൈഗറി​​െൻറ ഒരു കുഞ്ഞുആരാധികയുടെ വിഷമം വിഡ​ിയോയിലൂടെ പുറത്തുവന്നപ്പോൾ അത്​ വൈറലായി മാറാൻ അധികം താമസമുണ്ടായില്ല. 'ടൈഗർ ഷ്​റോഫിനെ എനിക്ക്​ വല്ലാതെ മിസ്​ ചെയ്യുന്നു' എന്ന്​ മൂന്നര വയസ്സുകാരി പറയ​ുന്നതാണ്​ ദൃശ്യത്തിൽ.

ഈ വിഡിയോ​ ഒടുവിൽ ടൈഗറി​െൻറ ശ്രദ്ധയിലുമെത്തി. 'ഇപ്പോഴത്തെ സാഹചര്യങ്ങളൊക്കെ നിയന്ത്രണ വിധേയമാവുകയും പുറത്തിറങ്ങുന്നത്​ സുരക്ഷിതമാവുകയും ചെയ്യു​േമ്പാൾ അവളെ കാണാനെത്തുന്നതിൽ സന്തോഷം' എന്ന്​ താരം മറുപടി നൽകി. ടൈഗറി​െൻറ വിനയപുർണമുള്ള ഈ മറുപടി​ ട്വിറ്ററിൽ ഏറെ കൈയടി നേടി.


കുട്ടിയുടെ പിതാവ്​ ദീപക്​ കു​മാറാണ്​ ട്വിറ്റർ അക്കൗണ്ടിലൂടെ ടൈ​ഗർ ഷ്​റോഫിനോടുള്ള മകളുടെ ആരാധന പരസ്യമാക്കിയത്​. 'ഏറ്റവും പ്രായം കുറഞ്ഞവളെങ്കിലും ടൈഗർഷ്​റോഫി​െൻറ ഏറ്റവും വലിയ ആരാധിക എ​െൻറ കുഞ്ഞുമോളാണ്​. മൂന്നര വയസ്സ്​ മാത്രമേയുള്ളൂ അവൾക്ക്​. ടൈഗറിനെ നേരിൽ കാണണമെന്നതാണ്​ അവളുടെ ഏറ്റവും വലിയ ആഗ്രഹം. ഒരുദിവസം അദ്ദേഹം തന്നെക്കാണാൻ എത്തുമെന്നുതന്നെയാണ്​ അവളുടെ പ്രതീക്ഷ.' മകളുടെ വിഡിയോക്കൊപ്പം ദീപക്​ കു​മാർ കുറിച്ചു.


മകളെക്കാണാനെത്തുമെന്ന താരത്തി​െൻറ മറുപടി ദീപകിനെ ആഹ്ലാദഭരിതനാക്കി. 'ഏറെ പ്രചോദനം പകരുന്നതാണ്​ നിങ്ങളുടെ മറുപടി. ആഗ്രഹത്തിന്​ നിങ്ങൾ അനൂകൂലമായി പ്രതികരിച്ചു​െവന്ന്​ അറിഞ്ഞതോടെ ആവേശത്തിലാണ്​ അവൾ. എന്നാണ്​ നിങ്ങളെ കാണുകയെന്നാണ്​ എപ്പോഴും അവൾ ചോദിക്കാറ്​. കുറച്ച്​ പ്രതീക്ഷയുണ്ടെന്ന്​ ഇനി അവളോട്​ പറയാമല്ലോ. നിങ്ങളെ ഏറെ സ്​നേഹിക്കുന്നു സർ' -ദീപക്​ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tiger ShroffBollywood News
News Summary - Three year old wants to meet Tiger Shroff, Actor's sweetest reply
Next Story