നടൻ ശർവാനന്ദ് വിവാഹിതനാവുന്നു
text_fieldsതെലുങ്ക് താരം ശർവാനന്ദ് വിവാഹിതനാവുന്നു. ഐ.ടി കമ്പനി ഉദ്യോഗസ്ഥയായ രഷിത ഷെട്ടിയാണ് വധു. ഹൈദരാബാദിൽ നടന്ന വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടൻ സോഷ്യൽ മിഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിത പങ്കാളിയെ കണ്ടെത്തി എന്ന് കുറിച്ച് കൊണ്ടാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
വൻതാരനിരയായിരുന്നു വിവാഹനിശ്ചയത്തിന് പങ്കെടുത്തത്. ചിരഞ്ജീവി, നാഗാർജുന, രാംചരൺ, ഭാര്യ ഉപാസന, നാനി, റാണ ദഗുബാട്ടി, സിദ്ധാർത്ഥ്, അതിഥി റാവു ഹൈദരി, നിതിൻ തുടങ്ങി നിരവധി താരങ്ങൾ എത്തിയിരുന്നു. വിവാഹ തീയതി ഉടൻ തന്നെ അറിയിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
നവാഗതനായ കാര്‍ത്തിക് സംവിധാനം ചെയ്ത് 'ഒകെ ഒക ജീവിതം' എന്ന ചിത്രമാണ് ശര്‍വാനന്ദിന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. ആന്ധ്രപ്രദേശ് ഹൈകോടതിയിലെ അഭിഭാഷകനായ മധുസൂദനൻ റെഡ്ഡിയുടെ മകളാണ് രക്ഷിത റെഡ്ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.