Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആലിയയും കത്രീനയുമല്ല;...

ആലിയയും കത്രീനയുമല്ല; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി

text_fields
bookmark_border
Top 6 highest paid actresses in India of 2024, Deepika leads
cancel

ന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നടി ദീപിക പദുകോണെന്ന് റിപ്പോർട്ട്. ഐ.എം.ഡി.ബിയുടെ സഹായത്തോടെ ഫോർബ്സ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 15 മുതൽ 30 കോടിവരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്.

രണ്ടാംസ്ഥാനത്ത് നടി കങ്കണയാണ്. ഒരു പ്രൊജക്ടിന് 15 മുതൽ 27 കോടി വരെയാണ് നടി വാങ്ങുന്നത്. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ സജീവമായ പ്രിയങ്ക ചോപ്രയാണ് മൂന്നാം സ്ഥാനത്ത്. 15 മുതൽ 25 കോടി വരെയാണ് നടിയുടെ പ്രതിഫലം. ഇതേ പ്രതിഫലം തന്നെയാണ് കത്രീന കൈഫും ഒരു ചിത്രത്തിനായി വാങ്ങുന്നത്.


10 മുതൽ 20 കോടിവരെയാണ് ആലിയ ഭട്ട് ഒരു ചിത്രത്തിന്റെ പ്രതിഫലം. കുഞ്ഞു ജനിച്ചതിന് ശേഷം സിനിമയിൽ സജീവമായിട്ടുണ്ട്. ആറാം സ്ഥാനത്ത് കരീന കപൂറാണ്. എട്ട് മുതൽ 18 കോടിവരെയാണ് നടിയുടെ പ്രതിഫലം.


നിലവിൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത് ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് ദീപിക. നാ​ഗ് അശ്വിൻ സംവിധാനംചെയ്ത് പ്രഭാസ് നായകനാവുന്ന കൽക്കി 2898 എ.ഡിയാണ് നടിയുടേതായി ഇനി പുറത്ത് ഇറങ്ങാനുള്ള ചിത്രം . ചിത്രം ഈ മാസം റിലീസ് ചെയ്യും. രോഹിത് ഷെട്ടിയുടെ സിങ്കം സീരീസിലെ പുതിയചിത്രം, ഒരു ഹോളിവുഡ് ചിത്രം എന്നിവ താരത്തിന്റേതായി വരാനിരിക്കുന്നു. ജി​ഗ്ര, രൺബീർ കപൂറും വിക്കി കൗശലും ഒന്നിക്കുന്ന ലവ് ആൻഡ് വാർ, സഞ്ജയ് ലീല ബൻസാലി ചിത്രം എന്നിവയാണ് ആലിയയുടേതായി വരാനിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood NewsDeepika Padukone
News Summary - Top 6 highest paid actresses in India of 2024, Deepika leads
Next Story