ലോക സിനിമയിൽ ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച അഞ്ച് മലയാള ചിത്രങ്ങൾ
text_fieldsസിനിമകൾക്ക് റേറ്റിങ് നൽകാനും, ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്ന ഗ്ലോബൽ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റായ ലെറ്റർബോക്സ്ഡിൽ ഇടംപിടിച്ച് അഞ്ച് മലയാള ചിത്രങ്ങൾ. ഈ വർഷം ജൂൺ വരെയുള്ള 25 സിനിമകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
മലയാളത്തിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സ്, ആട്ടം, ഭ്രമയുഗം, ആവേശം, പ്രേമലൂ എന്നീ ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. കിരൺ റാവു സംവിധാനം ചെയ്ത ഹിന്ദി ചിത്രം ലാപതാ ലേഡീസ് ആണ് ലെറ്റർബോക്സ്ഡ് റേറ്റിങ്ങിൽ ആദ്യ സ്ഥാനത്തുള്ള ഇന്ത്യൻ സിനിമ. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചിത്രം.
ആഗോളതലത്തിൽ 250 കോടിയിലേറെ സ്വന്തമാക്കിയ ‘മഞ്ഞുമ്മൽ ബോയ്സ് ഏഴാം സ്ഥാനത്താണ്. 10ാം സ്ഥാനത്ത് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം ഇടംപിടിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ ഭ്രമയുഗം 15ാം സ്ഥാനത്താണ്. 16ാം സ്ഥാനത്ത് ഫഹദ് ഫാസിൽ നായകനായിയെത്തിയ ആവേശം, 25-ാം സ്ഥാനത്ത് സർപ്രൈസ് ഹിറ്റടിച്ച പ്രേമലുവുമാണുള്ളത്.
ഡെന്നിസ് വില്ലെനെവ് സംവിധാനം ചെയ്ത ‘ഡ്യൂൺ പാർട്ട് 2’ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.കിരൺ റാവു സംവിധാനം ചെയ്ത ‘ലാപത ലേഡീസിനെ കൂടാതെ ദേവ് പട്ടേലിന്റെ മങ്കി മാൻ, ഇംതിയാസ് അലി സംവിധാനം ചെയ്ത അമർ സിങ് ചംകില എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.
തിയറ്റർ ഒ.ടി.ടി റിലീസ് പരിഗണിച്ച്,സിനിമകൾക്ക് ലഭിക്കുന്ന റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ലെറ്റർബോക്സ്ഡ് പട്ടിക തയാറാക്കുന്നത്. ലിസ്റ്റില്‍ എത്താന്‍ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിങ് അത്യാവശ്യമാണ്. പ്രേക്ഷകരുടെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ഇവർ പുറത്തുവിടുന്ന സിനിമ ലിസ്റ്റുകളും വലിയ ശ്രദ്ധ നേടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.