'നടികര്‍ തിലകം' അല്ല; ലാൽ ജൂനിയർ-ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റി
text_fieldsടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജൂനിയറിന്‍റെ സംവിധാനം ചെയ്യുന്ന 'നടികര്‍ തിലകം' എന്ന ചിത്രത്തിന്‍റെ പേരില്‍ മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍. 'നടികര്‍' എന്നാണ് ചിത്രത്തിന് പുതിയ പേര്. തെന്നിന്ത്യൻ താരം പ്രഭവിന്റെ അഭ്യർഥനയെ തുടർന്നാണ് പേര് മാറ്റിയതെന്ന് നടൻ ലാൽ ചിത്രത്തിന്റെ പേര് മാറ്റം പ്രഖ്യാപിക്കുന്ന ചടങ്ങിൽ പറഞ്ഞു.
'ഒരു രണ്ടുമാസം മുന്‍പ് പ്രഭു സാര്‍ വിളിച്ചു..എന്താണെന്ന് ചോദിച്ചപ്പോള്‍ ലാല്‍ സാര്‍ കേരളത്തിലൊരു പടത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. നടികര്‍ തിലകം എന്നാണതിന്‍റെ പേര്...സാര്‍ അതെന്‍റെ മകന്‍റെ സിനിമയാണെന്ന് ഞാന്‍ പറഞ്ഞു. 'അയ്യോ അപ്പപ്പാ' എന്നു പറഞ്ഞു അദ്ദേഹം കുറച്ചുനേരം ചിരിച്ചു. നടികര്‍ തിലകം എന്ന പേര് ശിവാജി ഗണേശനെ എല്ലാവരും കുറച്ചു സെന്‍റിമെന്‍റലായി വിളിക്കുന്നതാണ്. അതില്‍ വികാരമുണ്ട്. അതൊന്ന് ഒഴിവാക്കാമോ എന്ന് അദ്ദേഹം പറഞ്ഞു. ഒരു അപേക്ഷയെന്ന രീതിയിലാണ് സംസാരിച്ചത്. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. ഏഴെട്ട് മാസമായി ഈ ചിത്രത്തിന്‍റെ പിറകിലാണ്. പരസ്യങ്ങളിലൂടെയും മറ്റും നടികര്‍ തിലകം എന്ന പേര് എത്തിച്ചുകഴിഞ്ഞു. പേര് മാറ്റിയാല്‍ ഇതേ ജോലി വീണ്ടും ചെയ്യേണ്ടിവരുമെന്ന ശ്രമകരമായ കാര്യം കിടപ്പുണ്ട്. അതിനു ശേഷം സോറി പറഞ്ഞുകൊണ്ട് ഒരു വോയിസ് മെസേജും അദ്ദേഹത്തിന്‍റെതായി വന്നു. പറ്റുമെങ്കില്‍ ചെയ്യൂ എന്നായിരുന്നു ആ സന്ദേശം..പിന്നീട് പേര് മാറ്റുകയായിരുന്നു'- ലാല്‍ പറഞ്ഞു.
'നടികർ തിലകം ഷൂട്ടിംഗ് അപ്പോൾ കാശ്മിരിലാണു നടക്കുന്നത്. അവരുമായി സംസാരിച്ച് മറുപടിക്കായി ഒരാഴ്ച്ചത്തെ സമയം ഞാൻ പ്രഭുസാറിനോട് ചോദിച്ചു. കാശ്മീരിൽ എനിക്കും പോകേണ്ടതുണ്ട്. അത് അടുത്ത ആഴ്ച്ചയിലാണ് എനിക്ക്. അവിടെച്ചെന്ന് നേരിൽ അവരുമായി സംസാരിക്കണം. എന്നാൽ ഞാൻ പിറ്റേ ദിവസം തന്നെ കാശ്മീരിലേക്കു പോയി. സംവിധായകനും, നിർമ്മാതാക്കളുമായി സംസാരിച്ചു. ജീൻ പറഞ്ഞത് 'പപ്പാ..നമുക്ക് പേരു മാറ്റാം. അവരുടെ ഒരു വിഷമം നമ്മൾ കാണാതിരിക്കരുത്.. ഒരു ശാപം വരുത്തിവെക്കേണ്ട. നമുക്കു പുതിയ പേര് നമുക്കു കണ്ടുപിടിക്കാം. അപ്പോൾത്തന്നെ ഞാൻ പ്രഭു സാറിനെ വിളിച്ച് ഈ വിവരം പറയുകയും ചെയ്തു'- ലാൽ പറഞ്ഞു.
ടൊവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായിക. സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരാണ് മറ്റുതാരങ്ങൾ.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബി ക്യാമറയും യക്സന്‍ ഗാരി പെരേര, നേഹ എസ്.നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിക്കുന്നു. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി - ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍.ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി - ഭൂപതി, ആക്ഷൻ - കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്സ് - മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പ്രോമോ ഡിസൈൻ - സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പിആർഓ - ശബരി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.