മകനോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം; ഇനി അഭിനയിക്കാനില്ല; ടൊവിനോയുടെ പിതാവ്
text_fieldsടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ചിത്രത്തിൽ ടൊവിനോക്കൊപ്പം പിതാവും ഒരു കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ മകനോടൊപ്പമുള്ള അഭിനയനിമിഷങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് അച്ഛൻ ഇല്ലിക്കൽ തോമസ്. 'അന്വേഷിപ്പിൻ കണ്ടെത്തും' മികച്ച സിനിമയാണെന്നും മകനോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഇനി അഭിനയിക്കില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണിത്. ചിത്രം ഹിറ്റാകുമെന്നാണ് വിശ്വാസം. ടൊവിനോ മാത്രമല്ല ചിത്രത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇതിനു മുമ്പ് ഞാൻ അഭിനയിച്ചിട്ടില്ല. ജീവിതത്തിൽ അവന്റെ അപ്പനായ ഞാൻ സിനിമയിലും അച്ഛനായി എത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവന്റെ അമ്മക്കും ഒരുപാട് ഇഷ്ടമായി.
മകനോടൊപ്പമുള്ള അഭിനയം നല്ല നിമിഷങ്ങളായിരുന്നു. ഇനി അഭിനയിക്കാനില്ല, അഭിനയിക്കാൻ വലിയ താൽപര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും ഇല്ലതാനും. ഡാർവിൻ എനിക്കു പറഞ്ഞു തന്നത് ചെയ്യുക എന്നതല്ലാതെ എനിക്കു പ്രത്യേകിച്ചൊന്നും കൂടുതൽ ചെയ്യാനില്ലായിരുന്നു' -തോമസ് പറഞ്ഞു
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’. സിനിമയുടെ തുടക്കത്തിലാണ് ടൊവിനോയുടെ പിതാവ് തോമസ് പ്രത്യക്ഷപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.