'അജയന്റെ രണ്ടാം മോഷണം'; ട്രിപ്പിൾ റോളിൽ ടോവിനോ തോമസ്
text_fieldsടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'.സിനിമയുടെ പൂജയും ചിത്രീകരണവും കാരക്കുടിയിൽ തുടങ്ങി. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാല്‍ "അജയന്റെ രണ്ടാം മോഷണം" സംവിധാനം ചെയ്യുന്നത്.
മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്നറായ ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക .കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ടൊവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
തമിഴിൽ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി ജോൺ ആണ് ഛായാഗ്രാഹണം. എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ.
ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് സഹനിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ.വിനീത് എം.ബി, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്നസ്വാമി,സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കാരക്കുടി, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.