കേരളത്തിൽ മാത്രമല്ല ലണ്ടനിലും മണവാളൻ വസീമിന് ആരാധകരുണ്ട്; തല്ലുമാല കാണാൻ തിയറ്ററിൽ വൻ തിരക്ക്
text_fieldsടൊവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ആഗസ്റ്റ് 12 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മണവാളൻ വാസിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നത്. ബീപാത്തുവായിട്ടാണ് കല്യാണി പ്രിയദർശൻ എത്തിയത്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണിത്.
ടൊവിനോയുടെ കരിയറിലെ നിർണ്ണായക ചിത്രമായി തല്ലുമാല മാറുകയാണ്. കേരളത്തിന് പുറത്ത് നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ലണ്ടനിൽ സൂപ്പർ ഹിറ്റായി ഓടുകയാണ് ചിത്രം. തിയറ്ററുകൾ ഹൗസ് ഫുള്ളാണ്.
ഒന്നാന്തരം തല്ലിലൂടെയാണ് ടൊവിനോയുടെ തല്ലുമാല പ്രേക്ഷകരുടെ മനസിൽ ഇടംനേടിയിരിക്കുന്നത്. പേര് പോലെ തന്നെ ആദ്യം മുതൽ അവസാനം വരെ പൊരിഞ്ഞ അടിയാണ്. ഒരു അടിപടം എന്നതിൽ ഉപരി കെട്ടുറപ്പുള്ള തിരക്കഥയും തല്ലുമാലയെ ദൃഢപ്പെടുത്തുന്നുണ്ട്.
ടൊവിനോ തോമസും കല്യാണിക്കുമൊപ്പം ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഹ്സിൻ പരാരി, അഷറഫ് ഹംസ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.