'ഒരുപാട് പേരുടെ സ്നേഹം തിരിച്ചറിഞ്ഞു, നന്ദി'; ടൊവീനോ ആശുപത്രി വിട്ടു
text_fieldsകൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ടൊവിനോയുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കുറച്ചുദിവസത്തേക്ക് കൂടി വിശ്രമം നിർദേശിച്ചിട്ടുണ്ട്.
പിറവത്ത് 'കള' എന്ന സിനിമയുടെ സെറ്റിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ടൊവിനോക്ക് വയറിന് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടർന്ന് ബുധനാഴ്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ നേരിയ തോതിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് 48 മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരികാവയവങ്ങൾക്ക് പരിക്കില്ലെന്ന് കണ്ടെത്തി. പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണക്കും ആശുപത്രി വിടുന്നതിന് മുമ്പ് ടൊവിനോ വീഡിയോ സന്ദേശത്തിലൂടെ നന്ദി പറഞ്ഞു. ഒരുപാട് പേരുടെ സ്നേഹം തിരിച്ചറിഞ്ഞു. വിചാരിച്ചതിനെക്കാൾ ആളുകൾ തന്നോട് സ്നേഹം കാണിക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ടൊവീനോ പറഞ്ഞു.
വിഡിയോ കാണാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.