രണ്ട് ദിവസത്തെ കളക്ഷൻ രണ്ട് കോടി; കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും തരംഗം സൃഷ്ടിച്ച് 'ഐഡന്റിറ്റി'
text_fieldsകേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ചർച്ചയായി ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി. മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം ദിനം തമിഴ് നാട്ടിൽ അമ്പതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് കൂട്ടിയിരിക്കുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഫോറൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. അഖിലും അനസ് ഖാനും ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 2025ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യദിനം 1.8 കോടിയാണ് ചിത്രം നേടിയത്. സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 1.6 കോടി ചിത്രത്തിന്റെ മലയാളം പതിപ്പിൽ നിന്നാണ്. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോൾ രണ്ട് കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.
ഐഡന്റിറ്റിയിൽ ടൊവിനോ തോമസിനൊപ്പം വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ചിത്രത്തിൽ തൃഷയാണ് നായിക. അലീഷ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിനയ് റായ്, ബോളിവുഡ് താരം മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.
ചിത്രത്തിന്റ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്ക്‍സ് ബിജോയിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് . ആക്ഷൻ പശ്ചാത്തലമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയാണ് ഐഡന്റിറ്റി. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.