രണ്ട് മസിൽമാൻമാർ, ഒരാള് നമ്മുടെ ടോവിനോ അല്ലെ? കൂടെയുള്ളത് ആരാണ്?
text_fieldsനടൻ ടോവിനൊ തോമസിെൻറ മസിൽ പ്രേമം പ്രശസ്തമാണ്. ഗോദ സിനിമയിൽ ഒന്നാന്തരം ഫയൽവാനായി സ്ക്രീനിലെത്തി കയ്യടി വാങ്ങിയ ആളാണ് ടോവിനൊ. കഴിഞ്ഞ ദിവസമാണ് ടോവിനൊയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ചിത്രത്തിലെ കൗതുകമുളവാക്കുന്ന കാര്യം ഒപ്പമുള്ളയാളായിരുന്നു. ടോവിനോക്കൊപ്പം മസിൽ കാട്ടി നിൽക്കുന്ന വയോധികൻ പെെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. ഇതാരാണെന്ന ചോദ്യത്തിന് ടോവിനൊ തന്നെ ഉത്തരവും നൽകിയിട്ടുണ്ട്. 'എെൻറ അച്ഛൻ, വഴികാട്ടി, ഉപദേശകൻ, പ്രചോദകൻ, തീരുമാനം എടുക്കുന്നയാൾ'എന്നാണ് ടോവിനൊ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
നടെൻറ പിതാവ് അഡ്വ: ഇ.ടി തോമസാണ് ചിത്രത്തിലുള്ളത്. അദ്ദേഹവും ഫിറ്റ്നസിൽ ശ്രദ്ധാലുവാണെന്ന് ഫോേട്ടാ കണ്ടാൽ മനസിലാകും. പിതാവിനെ കുറിച്ച് മറ്റു ചില കാര്യങ്ങളും ടോവിനൊ പറയുന്നുണ്ട്. ചിത്രത്തിൽ തോമസിെൻറ തോളിനുമുകളിൽ ഇടതുഭാഗത്തായി ഒരു തടിപ്പുകാണാം. ഇതേകുറിച്ച് നടൻ പറയുന്നത് ഇങ്ങിനെ.
'അച്ഛെൻറ ഫോേട്ടായിൽ ഇടതു വശത്തായി കാണുന്ന അധിക മസിൽ 2016 മുതൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷെ അതിനുശേഷം അച്ഛൻ പണ്ടത്തേതിലും കൂടുതൽ വർക്ഒൗട്ടിൽ ശ്രദ്ധാലുവാണ്'. ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.പ്രിഥ്വിരാജ് ഉൾപ്പടെ നടന്മാർ ടോവിനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമൻറുകളുമായി രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.