ഐശ്വര്യയുമായി സൗഹൃദത്തിലാവാൻ മണിരത്നം അനുവദിച്ചില്ല; ആ സെൽഫിയിൽ അഭിമാനിക്കുന്നു, വെളിപ്പെടുത്തി തൃഷ
text_fieldsഇന്ത്യ സിനിമാ ലോകം ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൽ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 30നാണ് തിയറ്ററുകളിൽ എത്തുന്നത്. ഐശ്വര്യ റായി ബച്ചൻ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നടി തൃഷയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്ത് ഐശ്വര്യ റായി ബച്ചനുമായി സൗഹൃദത്തിലാവാൻ സംവിധായകൻ മണിരത്നം അനുവദിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് തൃഷ. പ്രമോഷന്റ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ ശത്രുക്കളായിട്ടാണ് ഐശ്വര്യയും തൃഷയും എത്തുന്നത്.
'കാമറക്ക് മുന്നിൽ ഞങ്ങൾ നല്ല അഭിനേതാക്കളാണെന്ന് തോന്നുന്നു. സെറ്റിൽ ഭയങ്കര സംസാരവും ബഹളവുമായിരുന്നു. അന്ന് ഞങ്ങളുടെ ഒരു പ്രധാനപ്പെട്ട രംഗം ചിത്രീകരിക്കണമായിരുന്നു. "ശ്രദ്ധിക്കൂ, കൂടുതൽ സൗഹൃദത്തിലാകരുത്, കാരണം നിങ്ങൾ പരസ്പരം ഇഷ്ടപ്പെടാതിരിക്കാൻ എനിക്ക് ഇപ്പോൾ ആവശ്യമുണ്ട്," അദ്ദേഹം വളരെ ലൈറ്റായി പറഞ്ഞു. അതിന് ശേഷം ഞങ്ങളെ കാണുമ്പോൾ മണി സാർ ചിരിക്കുമായിരുന്നു'; തൃഷ പറഞ്ഞു.
പൊന്നിയിൻ സെൽവന്റെ സെറ്റിൽ നിന്നുള്ള ഐശ്വര്യ റായിക്കൊപ്പമുള്ള വൈറൽ സെൽഫിയെ കുറിച്ചും തൃഷ സംസാരിച്ചിരുന്നു. ആറ് ലക്ഷത്തിൽ അധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.
"ഇക്കാലത്ത്, എന്താണ് ശരിക്കും വൈറലാകുന്നതെന്നും പെട്ടെന്ന് ട്രെൻഡു ചെയ്യുന്നതെന്നും എനിക്ക് അറിയില്ല. ആ ചിത്രം എല്ലായിടത്തും വൈറലായത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇങ്ങനെയായിരുന്നെങ്കിൽ ഒരു പക്ഷെ രണ്ട് വർഷം മുമ്പ് ഞാൻ അത് ചെയ്യുമായിരുന്നു. ഇത് സിനിമക്ക് ലഭിക്കുന്ന സ്വീകാര്യതയായിട്ടാണ് കാണുന്നത്. വളരെ സത്യസന്ധമായി പറഞ്ഞാൽ ചിത്രം വൈറലായതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം ഞങ്ങളുടെ സിനിമ കൂടുതൽ ആളുകളിൽ എത്തി'; നടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.