ജനപ്രിയ സിനിമകളിൽ ഈ രണ്ട് മലയാള ചിത്രങ്ങളും; ഐ.എം.ഡി.ബിയുടെ ടോപ് 10 പട്ടിക പുറത്ത്
text_fieldsഈ വർഷം ഇതുവരെ പുറത്തിറങ്ങിയ 10 ജനപ്രിയ സിനിമകളുടെയും സീരീസുകളുടെയും പട്ടിക ഐ.എം.ഡി.ബി പുറത്തിറക്കി. മലയാളത്തിൽ നിന്ന് 'ദൃശ്യം 2', 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്നീ ചിത്രങ്ങൾ ആദ്യ പത്തിൽ ഇടം പിടിച്ചു.
2021 ജനുവരി ഒന്ന് മുതൽ ജൂൺ മൂന്ന് വരെ റിലീസായ ചിത്രങ്ങളാണ് പരിഗണിച്ചത്. വിജയ്യുടെ 'മാസ്റ്റർ' ആണ് ഒന്നാം സ്ഥാനത്ത്. ടി.വി.എഫ് വെബ്സീരീസായ ആസ്പിരന്റ്സാണ് രണ്ടാമത്. നവംബർ സ്റ്റോറി, മഹാറാണി എന്നീ വെബ്സീരീസുകളും പട്ടികയിൽ ഇടം നേടി. ബോളിവുഡിൽ നിന്ന് റിലീസ് ചെയ്ത ഒരു ചിത്രം പോലും ആദ്യ പത്തിലില്ല.
മോഹൻലാലിന്‍റെ സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമായ ദൃശ്യം 2 പട്ടികയിൽ നാലാം സ്ഥാനത്താണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകപ്രീതിക്കൊപ്പം നിരൂപക പ്രശംസയും സ്വന്തമാക്കിയിരുന്നു.
ജോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ വൻ പട്ടികയിൽ 10ാം സ്ഥാനത്താണ്. സുരാജ് വെഞ്ഞാറമുട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. ഒരു മധ്യവർഗ കുടുംബത്തിനകത്തെ സ്ത്രീയുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ടോപ് 10
1. മാസ്റ്റർ (ആമസോൺ)
2. ആസ്പിരന്റ്സ് (ടി.വി.എസ് & യൂട്യൂബ്)
3. ദ വൈറ്റ് ടൈഗർ (നെറ്റ്ഫ്ലിക്സ്)
4. ദൃശ്യം 2 (ആമസോൺ)
5. നവംബർ സ്റ്റോറി (ഡിസ്നി ഹോട്സ്റ്റാർ പ്ലസ്)
6. കർണൻ (ആമസോൺ)
7. വക്കീൽ സാബ് (ആമസോൺ)
8. മഹാറാണി (സോണി ലൈവ്)
9. ക്രാക്ക് (ആഹ)
10. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (ആമസോൺ)
സിനിമകള്‍, നടീ നടന്മാര്‍, ടെലിവിഷന്‍ പരിപാടികള്‍, നിർമാണ കമ്പനികള്‍, വീഡിയോ ഗെയിമുകള്‍, ദൃശ്യ-വിനോദ മാധ്യമങ്ങളില്‍ വരുന്ന കഥാപാത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ള ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസ് ആണ് ഇൻറര്‍നെറ്റ് മൂവി ഡാറ്റാബേസ് അഥവാ ഐ.എം.ഡി.ബി. 1990 ഒക്ടോബര്‍ 17നാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. 1998ല്‍ ഇതിനെ ആമസോണ്‍.കോം വിലക്കു വാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.