'ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലിയ നന്മയില്ല'; അവയവദാനത്തിന് സന്നദ്ധത അറിയിച്ച് നടി മീന
text_fieldsഅവയവദാനത്തിന് സന്നദ്ധത അറിയിച്ച് നടി മീന. അവയവദാനം നടത്താന്‍ എല്ലാവരോടും അപേക്ഷിക്കുന്നതായും മീന സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.
'ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലിയ നന്മയില്ല. ജീവൻ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് അവയവദാനം. ഇത് ഒരു അനുഗ്രഹമാണ്, വിട്ടുമാറാത്ത രോഗത്തോട് പൊരുതുന്ന പലർക്കും ഇത് രണ്ടാമത്തെ അവസരമാണ്, അത്തരമൊരു അവസ്ഥയിലൂടെ ഞാനും കടന്നുപോയി' -നടി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ജൂണ്‍ 29നാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരിച്ചത്. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടു പോയി. ഇതിനിടെയാണ് മരണം.
താൻ കടന്നുപോയ അവസ്ഥ കൂടി പങ്കുവെച്ചാണ് മീന അവയവ ദാനത്തിന്‍റെ പ്രധാന്യം പങ്കുവെക്കുന്നത്. 'എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന, കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു' -നടി കുറിച്ചു.
ഇത് ദാതാക്കളും സ്വീകർത്താക്കളും ഡോക്ടർമാരും തമ്മിൽ മാത്രമല്ല. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും പരിചയക്കാരെയും വളരെയധികം ബാധിക്കും. ഇന്ന് ഞാൻ എന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും നടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.