ടെലിവിഷന്‍ താരം കവിത ചൗധരി അന്തരിച്ചു
text_fieldsപ്രമുഖ ടെലിവിഷന്‍ താരം കവിത ചൗധരി (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കവിതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ആരാധകരും സിനിമ- സീരിയൽ ലോകവും എത്തിയിട്ടുണ്ട്.
1989 ല്‍ പുറത്തിറങ്ങിയ 'ഉഡാനി' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കവിത പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ജീവിത പ്രതിസന്ധികളെമറികടന്ന് ഐ.പി.എസ് ഒഫിസറായി മാറുന്നനായികയെയാണ് അവതരിപ്പിച്ചത്. കവിതയാണ് ഉഡാന്‍ എഴുതി സംവിധാനം ചെയ്തത്.സ്വന്തം സഹോദരിയായ കാഞ്ചന്‍ ചൗധരിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു പരമ്പര ഒരുക്കിയത്. ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപിയും ഐപിഎസ് ഓഫിസറാകുന്ന രണ്ടാമത്തെ വനിതയുമായിരുന്നു കാഞ്ചന്‍. കോവിഡ് കാലത്ത് ഈ 'ഉഡാനി' ദൂരദര്‍ശന്‍ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു.
'യുവര്‍ ഓണര്‍', 'ഐപിഎസ് ഡയറീസ്', 'അപരാധി കോന്‍' തുടങ്ങിയവയാണ് കവിതയുടെ മറ്റു പരമ്പരകൾ. 1990 ലെ സര്‍ഫിന്‍റെ പരസ്യത്തിലെ ലതാജിയായും കവിത ജനശ്രദ്ധനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.