വിവാദങ്ങൾക്ക് വിരാമം; സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേക്ക്
text_fieldsവിവാദങ്ങൾക്ക് വിരാമമിട്ട് കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്ക് കടക്കുന്നു. സുരേഷ് ഗോപിയുടെ അഭിനയവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാലിപ്പോൾ, കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചതോട് കൂടിയാണ് സുരേഷ് ഗോപി അഭിനയിക്കാനെത്തുന്നതെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ സുരേഷ് ഗോപിയെത്തി. പൂജപ്പുര സെൻട്രൽ ജയിലിന് ഉള്ളിലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കുന്നത്. ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.
കോട്ടയം, പാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട രംഗമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നുള്ളത്. ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻറണി, ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.