പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്നു; ബ്രൂസ് ലി...
text_fieldsകോഴിക്കോട്: ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി ഉദയ കൃഷ്ണ- വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബ്രൂസ് ലി. സിനിമയുടെ പ്രഖ്യാപനം ചിങ്ങം 1 ന് കോഴിക്കോട് ഗലേറിയ മാളിൽ നടന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ബ്രൂസ് ലി എന്ന കഥാപാത്രത്തെയാണ് ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്നത്. മല്ലു സിങിന് ശേഷം ഉണ്ണി മുകുന്ദനും വൈശാഖും ഒന്നിക്കുന്ന ചിത്രമാണിത്.
ഉണ്ണി മുകുന്ദന് പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് ഉണ്ണി മുകുന്ദൻ മാത്രമാണ് ചിത്രത്തിൽ എത്തുന്നത്. സൂപ്പർ താരപരിവേഷത്തിന് ഏറ്റവും അനുയോജ്യമായഒരു കഥാപാത്രമായിരിക്കും ബ്രൂസ് ലി.
കോഴിക്കോട്ടു നടന്ന ചടങ്ങിൽ ഗോകുലം മൂവി സ് ഉടമ ഗോകുലം ഗോപാലനാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്. എന്നും മികച്ച സിനിമകൾ നിർമ്മിക്കുകയെന്നതാണ് ഗോകുലം മൂവീസ് ലക്ഷ്യമിടുന്നതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.
മുളകുപാടം ഫിലിംസുമായി സഹകരിച്ച് നിർമ്മിക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ഈ ചടങ്ങിൽ വച്ച് ഗോകുലം ഗോപാലൻ നടത്തി.
ടോമിച്ചൻ മുളകുപാടം, ബിഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണൻ ,പി .വി.ഗംഗാധരൻ, മുൻ മന്ത്രി സി.കെ.നാണു. ചലച്ചിത്ര താരങ്ങളായ ദുർഗാ കൃഷ്ണ ,ചാന്ദ്നി ശ്രീധർ എന്നിവരും ഉണ്ണി മുകുന്ദൻ, വൈശാഖ്, ഉദയ്കൃഷ്ണ, ബൈജു ഗോപാലൻ ,ഛായാഗ്രാഹകൻ ഷാജികുമാർ, കൃഷ്ണമൂർത്തി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ദേശത്തിനും ഭാഷക്കും അതിർവരമ്പുകളില്ലാതെ ഏതു ഭാഷക്കാർക്കും ദേശക്കാർക്കും ഒരു പോലെ ആസ്വദിക്കുവാൻ പോരും വിധത്തിലുള്ള ഒരു ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ വൈശാഖ് വെളിപ്പെടുത്തി. ആക്ഷൻ രംഗങ്ങളിൽ ലോകമെമ്പാടും ആൾക്കാർ ഹീറോ' ആയി കാണുന്ന ബ്രൂസ് ലിയുടെ ആക്ഷൻ രംഗങ്ങളോട് കടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കുമിതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും പറഞ്ഞു
ഇന്ത്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമാരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്.
EVERY ACTION HAS CONSEQUENCES എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.