മിഖായേലിലെ വില്ലൻ മാർക്കോ ഇനി നായകൻ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം
text_fieldsഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ ആകുന്ന മാർക്കോ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഉണ്ണിമുകുന്ദനാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്. ആൻസൺ പോൾ കബീർ യുഹാൻ സിങ്. (ടർബോ ഫെയിം )അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ആക്ഷന് കൂടുതൽ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന സിനിമയാണിത്.ഹോളിവുഡിനോടും, ബോളിവുഡിനോടും കിട പിടിക്കും വിധത്തിലുള്ള എട്ട് ആക്ഷനുകളാണ് ഹനീഫ് അദേനി ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആമിർ ഖാൻ ചിത്രങ്ങൾക്ക് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കുന്ന കലൈസിംഗ് സൺ, സ്റ്റണ്ട് സെൽവതുടങ്ങിയ പ്രമുഖരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.ആധുനിക സാങ്കേതികവിദ്യ മികവുകളോടെ വൻമുതൽ മുടക്കിൽ ഒരുക്കുന്നതാണ് ഈ ചിത്രം.
ചിത്രത്തിൽ മാർക്കോ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത് മിഖായേലിന്റെ സന്തതികളിലെ മാർക്കോ ജൂനിയർ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തിൽ നായകനാക്കിയിരിക്കുന്നത്.
കെ.ജി.എഫിലൂടെ സംഗീത പ്രേമികളുടെ ഹരമായി മാറിയ രവി ബസ്രൂറാണ് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം. ചന്ദ്രു സെൽവരാജ്, എഡിറ്റിങ് ഷെമീർ മുഹമ്മദ്,കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ എന്നിവരാണ് അണിയറപ്രവർത്തകർ. മൂന്നാർ, കൊച്ചി എന്നിവിടങ്ങളിലും വിദേശത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.