പണി, ബറോസ്, മാർക്കോ... ഒ.ടി.ടിയിൽ എവിടെ കാണാം
text_fields2024 ൽ മികച്ച ഒരുപിടി ചിത്രങ്ങളാണ് തിയറ്ററുകളിലെത്തിയത്. പോയവർഷം റിലീസ് ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളും വലിയ വിജയം നേടിയിരുന്നു. 2024 ൽ അവസാനം പുറത്തിറങ്ങിയ പല ചിത്രങ്ങളുടെയും ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. 2024 ഒക്ടോബർ 24 ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു പണിക്ക് ലഭിച്ചത്. സിനിമയുടെ ഒ.ടി.ടി സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് സോണി ലീവ് ആണെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി ഹനീഫ് അദോനി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ. ഡിസംബർ 20 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതിനോടകം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. മാർക്കോയുടെ ഒ.ടി.ടി റൈറ്റ് നെറ്റ്ഫ്ലിക്സ് കരസ്ഥമാക്കിയതായാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. ഡിലീറ്റ് സീനുകൾ ഉൾപ്പെടെയാകും ഒ.ടി.ടിയിൽഎത്തുക. എന്നാൽ തീയതിയെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകൾ വന്നിട്ടില്ല.തിയറ്ററുകളിലെത്തി 45 ദിവസത്തിനുശേഷം മാത്രമേ മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുകയുള്ളൂ.
മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ത്രിഡിയിലൊരുക്കിയ ചിത്രം ഡിസംബർ 25 ആണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ബറോസ് ലഭിക്കുന്നത്. ടൈംസ് നൗ റിപ്പോർട്ട് അനുസരിച്ച്, ബറോസ് ഡിസ്നി + ഹോട്ട്സ്റ്റാറിലാകും ഒ.ടി.ടി സ്ട്രീമിങ്ങിനെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.