ഫോട്ടോഷൂട്ട് പണിയായി! ഉർഫി ജാവേദ് പൊലീസ് പിടിയിൽ
text_fieldsഗ്ലാമറസ് വസ്ത്രധാരണത്തിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ താരത്തെ ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധമായ വാർത്ത പുറത്തു വിട്ടത്. പൊതുസ്ഥലത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് പ്രചരിക്കുന്ന വിവരം. അതേസമയം ഇതിനെ കുറിച്ച് നടിയോ ടീം അംഗങ്ങളോ പ്രതികരിച്ചിട്ടില്ല.
സാധാരണ ഗ്ലാമറസ് ലുക്കിലാണ് ഉർഫി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് പലപ്പോഴും വലിയ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. നടിയെ പരിഹസിച്ച് എഴുത്തുകാരാൻ ചേതൻ ഭഗത് രംഗത്ത് എത്തിയിരുന്നു. രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് ആൺകുട്ടികൾ ഉർഫി ജാവേദിന്റെ ചിത്രങ്ങൾ കണ്ട് ശ്രദ്ധ തെറ്റുന്നു എന്നായിരുന്നു ഭഗത് പറഞ്ഞത്.
ഒരു സാഹിത്യ പരിപാടിയിൽ യുവാക്കൾ ഇൻസ്റ്റാഗ്രാമിൽ കൂടുതൽ സമയം ചിലവഴിക്കുന്നുവെന്ന് പറയുന്നതിനിടയിൽ ഭഗത് ജാവേദിന്റെ പേര് പരാമർശിച്ചത്. "ഇൻസ്റ്റാഗ്രാം റീലുകൾ കാണാൻ മണിക്കൂറുകൾ ചെലവഴിക്കുന്ന യുവാക്കൾക്ക്, പ്രത്യേകിച്ച് ആൺകുട്ടികൾക്ക് ഫോൺ വലിയ ശല്യപ്പെടുത്തുന്ന കാര്യമാണ്. ഉർഫി ജാവേദ് ആരാണെന്ന് എല്ലാവർക്കും അറിയാം. അവരുടെ ഫോട്ടോകൾ നിങ്ങൾ എന്തുചെയ്യും? ഇത് നിങ്ങളുടെ പരീക്ഷയിൽ വരുന്നുണ്ടോ?. അവരുടെ എല്ലാ വസ്ത്രങ്ങളും നിങ്ങൾക്കറിയാമെന്ന് നിങ്ങളെ ജോലിക്കായി ഇന്റർവ്യൂ ചെയ്യുന്ന ആളോട് പറയുക. ഒരു വശത്ത്, കാർഗിലിൽ നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട്. മറ്റൊരു വശത്ത്, തങ്ങളുടെ പുതപ്പിനുള്ളിൽ ഒളിഞ്ഞിരുന്ന് ഉർഫി ജാവേദിന്റെ ഫോട്ടോകൾ കാണുന്ന മറ്റൊരു യുവാവുണ്ട്" -എഴുത്തുകാരൻ പറഞ്ഞു.
ഭഗതിന്റെ വാക്കുകൾ വലിയ വിവാദമായിരുന്നു. തുടർന്ന് വിശദീകരണവുമായി എഴുത്തുകാരൻ തന്നെ രംഗത്തെത്തി. "കുട്ടികളോട് അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇൻസ്റ്റാഗ്രാമിൽ സമയം പാഴാക്കരുതെന്നും മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ" -ചേതൻ വിശദീകരണത്തിൽ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് തനിക്ക് ലാറിഞ്ചൈറ്റിസ്, ടോൺസിലൈറ്റിസ് രോഗം സ്ഥിരീകരിച്ചതായി ഉർഫി വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഡോക്ടര്‍ ഒടുവില്‍ എനിക്ക് ലാറിഞ്ചൈറ്റിസ്, ടോണ്‍സിലൈറ്റിസ് എന്നി രോഗങ്ങൾ കണ്ടെത്തി” എന്നാണ് ഉര്‍ഫി കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.