ഉർവശിയുടെയും പാർവതിയുടെയും 'ഉള്ളൊഴുക്ക്'; ചിത്രത്തെ പ്രശംസിച്ച് സിനിമാലോകം
text_fieldsഉർവശി- പാർവതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. ജൂൺ 21 ന് തിയറ്ററുകളുലെത്തിയ ചിത്രത്തെ വാനോളം പ്രശംസിച്ച് മലയാള സിനിമാ ലോകം.
'കുട്ടനാടന്‍ ജീവിതം അനുഭവവേദ്യമാക്കുന്ന നല്ലൊരു ചിത്രം' എന്ന് സംവിധായകന്‍ ബ്ലെസ്സി അഭിപ്രായപ്പെട്ടു. 'അതിഗംഭീരമായ, ഒരു മസ്റ്റ് വാച്ച് ചിത്രമാണ് ഉള്ളൊഴുക്ക്' എന്നാണ് ഭ്രമയുഗത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ അഭിപ്രായപ്പെട്ടത്. 'ചിത്രം വളരെയേറെ ഇഷ്ടപ്പെട്ടു. ഉള്ളില്‍ കൊള്ളുന്ന വിധത്തിലുള്ള പ്രകടനങ്ങളായിരുന്നു ചിത്രത്തിലേത്' എന്ന് പ്രശസ്ത അഭിനേത്രി നിഖില വിമല്‍ അഭിപ്രായപ്പെട്ടു. 'ഭയങ്കര രസമുള്ള ഫാമിലി ഡ്രാമയാണ്, ഇത്തരത്തില്‍ കഥകള്‍ ആലോചിക്കാന്‍ ക്രിസ്റ്റോ ടോമിയ്ക്കേ പറ്റൂ' എന്ന് അഭിനേതാവ് ജോജു അഭിപ്രായപ്പെട്ടു.
വളരെ റിയല്‍ ആയൊരു സിനിമ എന്നാണ് നടിയും അവതാരകയുമായി രഞ്ജനി ഹരിദാസിന്റെ പ്രതികരണം. 'ഞാന്‍ റിയല്‍ ആയിട്ടുള്ള സിനിമ കാണാത്ത ആളായിരുന്നു. ഞാന്‍ ഫാന്റസി ലോകത്ത് ജീവിക്കുന്ന ഒരാളാണ്. പക്ഷെ ഇത് വളരെ ഭംഗിയായി. അമ്മ ആയാലും മരുമകള്‍ ആയാലും അവരെയൊക്കെ ഒരു സവിശേഷമായ ഇഴയില്‍ വരുന്ന വികാരങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്'.
'ഉര്‍വശി ചേച്ചിയുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം ആണോയെന്ന് അറിയില്ല, പക്ഷെ ചേച്ചി അത് പ്രൂവ് ചെയ്യുകയാണ് ഈ സിനിമയിലൂടെ. എത്ര വര്‍ഷം കഴിഞ്ഞാലും ചേച്ചിയെ മറികടക്കാന്‍ ആരുമില്ല. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഗ്രേറ്റസ്റ്റ് എന്ന തരത്തിലുള്ള ഒരു സിനിമയാണ്. ചേച്ചിയുടെ പെര്‍ഫോമന്‍സ് അഭിനേതാക്കള്‍ കണ്ട് പഠിക്കേണ്ട മാസ്റ്റര്‍ ക്ലാസ് ആണ്. ഭയങ്കര മനോഹമായിട്ടുള്ള സിനിമയാണ്. കിടിലം സ്‌ക്രിപ്റ്റും പെര്‍ഫോമന്‍സുമാണ്'- വിനയ് ഫോര്‍ട്ട് പറഞ്ഞു.
'എത്ര റീജിയണല്‍ ആയി സിനിമ നില്‍ക്കുമ്പോഴും, അത് ലോകം മുഴുവന്‍ സംസാരിക്കുന്ന ഒരു സിനിമ തന്നെയാണ്. നമുക്ക് മുമ്പോട്ട് ജീവിക്കാന്‍ ഒരു ഹോപ്പും, മനുഷ്യര്‍ക്ക് അനുകമ്പ ഉണ്ടാകണമെന്നും എന്നൊക്കെയാണല്ലോ ആഗ്രഹം, അതുപോലൊരു കഥയും എഴുത്തും, മനോഹരമായ അഭിനയവുമാണ് സിനിമയിൽ' എന്നാണ് കനി കുസൃതി പ്രതികരിച്ചത്. 'ഞാന്‍ കരഞ്ഞിട്ട് വരികയാണ്. എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല. ഈ സിനിമ കണ്ട് ഇമോഷണല്‍ ആയി'- ദിവ്യ പ്രഭ പറഞ്ഞു. പ്രിവ്യൂ ഷോക്ക് ശേഷമായിരുന്നു പ്രതികരണം.
അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മിച്ചിരിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.
ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.