ബഷീറിന്റെ'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്'നോവലിന്റെ നാടകാവിഷ്കാരം; ജനുവരി 21 ന് തിരുവനന്തപുരത്ത്
text_fieldsമലയാളത്തിന്റെ മഹാസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് " എന്ന നോവലിന്റെ നാടകാവിഷ്കാരം ജനുവരി 21 - ന് തിരുവനന്തപുരം കാർത്തിക തിരുന്നാൾ തിയറ്ററിൽ അരങ്ങേറും.
വൈക്കം മുഹമ്മദ് ബഷീറിന്റെ 116 -ാമത് ജന്മദിനത്തോടനു ബ്ബന്ധിച്ച് സഹ്യ ചരിറ്റബിൾ ട്രസ്റ്റാണ് നാടകാവതരണം സംഘടിപ്പിക്കുന്നത്.പ്രവീൺകുമാർ, അഖിൽ മോഹൻ, ഉളനാട് രാജു, ഷിജു കോരാണി, ജയലക്ഷ്മി, രുദ്ര എസ് ലാൽ, ശ്രുതി, കുമാരി ഉത്തര എന്നിവരാണ് നടകത്തിൽ വേഷമിടുന്നത്.
ആർ എസ് മധു രചന നിർവ്വഹിച്ച നാടകം സംവിധാനം ചെയ്യുന്നത് സുവചനാണ്. വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് വിജയ് കരുൺ സംഗീതം നൽകുന്നു. പശ്ചാത്തല സംഗീതമൊരുക്കുന്നത് അഞ്ചൽ വേണു. പന്തളം ബാലൻ, അരവിന്ദ്, ഗായത്രി, മീനാക്ഷി എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.
രംഗപടം - ഷാരോൺ ഷിബിൻ, കോറിയോഗ്രാഫി - രുദ്ര എസ് ലാൽ, ദീപ സംവിധാനം - പ്രവീൺ തിരുമല, ഡിസൈൻസ് - സാബുകമൽ.
ജനുവരി 21 - ന് രണ്ട് പ്രദർശനങ്ങളാണ് അരങ്ങേറുന്നത്. വൈകീട്ട് 4.30 നും രാത്രി 8.30 നും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പാസ്സുകൾക്ക് ബന്ധപ്പെടേണ്ട നമ്പർ- 9074862135
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.