Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightനടി വരലക്ഷ്മി...

നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു

text_fields
bookmark_border
Varalaxmi Sarathkumar gets engaged to Mumbai gallerist Nicholai Sachdev
cancel

ടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു. ബിസിനസ്സുകാരൻ നിക്കോളായ് സച്ച്ദേവ് ആണ് വരൻ. മുംബൈവെച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നടിയും ശരത് കുമാറിന്റെ ഭാര്യയുമായ രാധിക ശരത് കുമാറാണ് നിശ്ചയം കഴിഞ്ഞുവെന്ന വിവരം അറിയിച്ചത്.

'ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മിയുടെയും അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്ദേവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മുംബൈയിൽവെച്ചായിരുന്നു ചടങ്ങ് .ഇരുവർക്കും എല്ലാവിധ ആശംസകളും നേരുന്നു'- വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചു.

ബിസിനസ്സുകാരനാണ് നിക്കോളായ് വരലക്ഷ്മിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. 14 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഈ വർഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് വിവരം. വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശരത്‌കുമാറിന്റെ ആദ്യ ഭാ​ര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Varalaxmi SarathkumarRadhika Sarathkumar
News Summary - Varalaxmi Sarathkumar gets engaged to friend Nicholai Sachdev
Next Story