'വർത്തമാനം' ഫെബ്രുവരിയിൽ; സെൻസർ ബോർഡ് അംഗത്തിനെതിരെ പരാതി നൽകുമെന്ന് അണിയറ പ്രവർത്തകർ
text_fieldsകൊച്ചി: സമകാലീന ഇന്ത്യൻ സാഹചര്യം പ്രമേയമാക്കി അവതരിപ്പിക്കുന്ന വർത്തമാനം എന്ന സിനിമക്ക് കേന്ദ്ര സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിയുടെ പ്രദർശനാനുമതി കിട്ടിയെന്നും ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തുമെന്നും സംവിധായകൻ സിദ്ധാർഥ് ശിവ, തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിനെക്കുറിച്ച് ഗവേഷണം നടത്താൻ ഡല്‍ഹിയിലേക്കുപോയ മലബാറില്‍നിന്നുള്ള പെണ്‍കുട്ടി നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ് ചിത്രത്തിെൻറ ഇതിവൃത്തം. എന്നാൽ, ചിത്രത്തെ ദേശവിരുദ്ധ സിനിമയാക്കി പ്രദർശനാനുമതി നിഷേധിക്കാനുള്ള ശ്രമമാണ് സെൻസർ ബോർഡ് അംഗവും ബി.ജെ.പി നേതാവുമായ അഡ്വ. വി. സന്ദീപ് കുമാർ നടത്തിയത്. തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്തായതുകൊണ്ടാണ് സിനിമക്ക് അനുമതി നിഷേധിച്ചതെന്നു വെളിപ്പെടുത്തിയ സന്ദീപ് കുമാറിനെ സെൻസർ ബോർഡിൽനിന്ന് പുറത്താക്കണം. ഇയാൾക്കെതിരെ സെൻസർ ബോർഡ് അധികൃതർക്ക് പരാതി നൽകുമെന്നും ഇരുവരും അറിയിച്ചു. ഒരു സീൻപോലും നീക്കാതെയാണ് റിവൈസിങ് കമ്മിറ്റി അനുമതി നൽകിയത്.
ബെൻസി പ്രൊഡക്ഷൻസിെൻറ ബാനറിൽ ബെൻസി നാസറും ആര്യാടൻ ഷൗക്കത്തുമാണ് നിർമാതാക്കൾ. പാർവതി തിരുവോത്ത്, റോഷൻ മാത്യു, സിദ്ദീഖ് തുടങ്ങിയവരാണ് അഭിനേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.