'സിബിഐ ഫോർ എസ്എസ്ആർ' ക്യാമ്പയിനിൽ അണിചേർന്ന് കൂടുതൽ ബോളിവുഡ് താരങ്ങൾ
text_fields
ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിൻെറ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.െഎക്ക് കൈമാറണമെന്ന ആവശ്യവുമായി സമൂഹ മാധ്യമങ്ങളിൽ ക്യാമ്പയിൻ ശക്തിപ്രാപിക്കുകയാണ്. നിരവധി ബോളിവുഡ് താരങ്ങളും അന്വേഷണം സി.ബി.െഎയെ ഏൽപ്പിക്കാനായി ആവശ്യപ്പെടുകയുണ്ടായി. മുൻനിര നടൻ വരുൺ ധവാനും 'സിബിെഎ ഫോർ എസ്.എസ്.ആർ' എന്ന ഹാഷ്ടാഗുമായി രംഗത്തെത്തിയിരിക്കുകയാണ്.
സിബിെഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുശാന്തിെൻറ സഹതാരമായിരുന്ന കൃതി സനനും മുൻ കാമുകി അങ്കിത ലോഖാൻഡെയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ ഇട്ടതിന് പിന്നാലെയാണ് വരുൺ ധവാനും സമാന ആവശ്യവുമായി എത്തിയത്. 'ആഗസ്ത് 15ാം തീയതി രാവിലെ പത്ത് മണിക്ക് എല്ലാവരും കൈകൂപ്പി കൊണ്ടുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് 'ഗ്ലോബൽ പ്രെയേഴ്സ് ഫോർ എസ്.എസ്.ആർ' ഹാഷ്ടാഗ് എന്ന ക്യാമ്പയിനിൽ പങ്കാളികളാവുക. -അങ്കിത ഇൻസ്റ്റയിൽ കുറിച്ചു.
പരിണീതി ചോപ്ര, കങ്കണ റണാവത് എന്നീ താരങ്ങളും സുശാന്തിന് നീതി വേണമെന്ന ആഹ്വാനവുമായി എത്തിയിരുന്നു. 'സുശാന്ത് സിങ് രാജ്പുതിൻെറ മരണത്തിൽ ഞങ്ങൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. സത്യം അറിയാൻ ഞങ്ങൾ അർഹരാണ്.' കങ്കണ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. സുശാന്തിൻെറ മരണത്തിന് ശേഷം നിരവധി വിവാദപ്രസ്താവനകളും താരം നടത്തുകയുണ്ടായി.
സുശാന്തിൻെറ മരണം സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അന്വേഷണം നടപടിക്രമങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമാണെന്നായിരുന്നു സർക്കാരിൻെറ വാദം. ബിഹാർ സർക്കാരിൻെറ ആവശ്യപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.