നടൻ വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി; ആഘോഷമാക്കി മെഗാ ഫാമിലി
text_fieldsതെലുങ്ക് യുവ സൂപ്പർതാരം വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരായി. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങി ഇറ്റലിയിലെ ടസ്കാനിയയിൽ വെച്ചാണ് നടന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ കുടുംബാംഗമാണ് വരുൺതേജ്. ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവാണ് വരുണിന്റെ പിതാവ്.
മെഗാ ഫാമിലി അംഗങ്ങളും സൂപ്പർതാരങ്ങളുമായ ചിരഞ്ജീവി, പവൺ കല്യാൺ, അല്ലു അർജുൻ, രാം ചരൺ, സായ് ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. നവംബർ അഞ്ചിന് ഹൈദരാബാദിൽ നടക്കുന്ന വിവാഹ വിരുന്നിൽ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തേക്കും.
2017-ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ’ എന്ന ചിത്രത്തിൽ വരുൺ തേജും ലാവണ്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതൽ പ്രണയത്തിലായിരുന്നു ഇരുവരും. ഇരുവരുടെയും വിവാഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.