ചിയാൻ വിക്രമിനൊപ്പം സുരാജ്; എമ്പുരാനോട് ഏറ്റുമുട്ടാൻ 'വീര ധീര ശൂരന്‍'
text_fieldsപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിയാൻ വിക്രം ചിത്രം 'വീര ധീര ശൂരന്‍റെ' ട്രെയിലർ പുറത്ത്. എസ്. യു. അരുൺ കുമാർ സംവിധാനം ചെയ്ത ആക്ഷൻ പാക്ക്ഡ് ത്രില്ലർ 2025 മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. ഒരു മിനിറ്റും 45 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. സുരാജ് വെഞ്ഞാറമൂട് തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
ട്രെയിലർ പുറത്തുവന്നതോടെ ആവേശത്തിലാണ് വിക്രമിന്‍റെ ആരാധകർ. 58-ാം വയസ്സിലും നടന്‍റെ ശരീരപ്രകൃതിയെക്കുറിച്ചും ചിത്രം വിക്രമിന് ഒരു തിരിച്ചുവരവ് ആകണമെന്നുമുള്ള നിരവധി കമെന്‍റുകളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എമ്പുരാനൊപ്പം ക്ലാഷ് റിലീസ് ആയതുകൊണ്ട്തന്നെ വൻ പ്രതീക്ഷയിലാണ് ആരാധരകർ.
ട്രെയിലറിൽ വീര ധീര സൂരൻ പാര്‍ട്ട് 2 എന്ന് എഴുതിയതും പ്രേക്ഷകര്‍ക്ക് കൗതുകം ഉണ്ടാക്കിയിട്ടുണ്ട്. ചിത്രം രണ്ട് ഭാഗങ്ങളായാണ് എത്തുന്നതെന്നും ആദ്യം പുറത്തിറങ്ങുന്നത് രണ്ടാം ഭാഗമാണെന്നുമാണ് വിവരം. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. എസ്.ജെ. സൂര്യയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സംഗീതം ഒരുക്കുന്നത്. എച്ച്. ആർ. പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമാണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.