Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'വെള്ളരിക്കാപട്ടണം'...

'വെള്ളരിക്കാപട്ടണം' ഇനി 'വെള്ളരിപട്ടണം'; ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടന്‍ പുറത്തിറക്കും

text_fields
bookmark_border
വെള്ളരിക്കാപട്ടണം ഇനി വെള്ളരിപട്ടണം; ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടന്‍ പുറത്തിറക്കും
cancel
Listen to this Article

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിച്ച് മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത് മഞ്ജുവാര്യരും സൗബിൻ ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് 'വെള്ളരിപട്ടണം' എന്ന് മാറ്റി. 'വെള്ളരിക്കാപട്ടണം' എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. ഇതേ പേരില്‍ മറ്റൊരു ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടാണ് പേരുമാറ്റുന്നതെന്ന് ഫുള്‍ ഓണ്‍സ്റ്റുഡിയോസ് അറിയിച്ചു. വെള്ളരിപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടന്‍ പുറത്തിറക്കും.

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് പേരിനായി അപേക്ഷിക്കുമ്പോള്‍ ഫിലിം ചേംബറിലോ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിലോ വെള്ളരിക്കാപട്ടണം എന്ന പേര് മറ്റാരും രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കേരളത്തില്‍ സിനിമ നിര്‍മാണത്തിന് അനുമതി നൽകുന്നതിനും ടൈറ്റില്‍ രജിസ്‌ട്രേഷനുമുള്ള അധികാരം ഫിലിം ചേംബറിനാണ്. ഇതനുസരിച്ച് 2019 നവംബര്‍ അഞ്ചിന് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ഫിലിം ചേംബറില്‍ 'വെള്ളിരിക്കാപട്ടണം' എന്ന പേര് രജിസ്റ്റര്‍ ചെയ്തു. ചേംബറിന്റെ നിര്‍ദേശപ്രകാരം, ഇതേപേരില്‍ 1985ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ തോമസ് ബെര്‍ളിയുടെ അനുമതിപത്രം ഉള്‍പ്പെടെയാണ് തങ്ങൾ രജിസ്‌ട്രേഷന് അപേക്ഷിച്ചത്.

ഈ രേഖകളെല്ലാം ഇപ്പോഴും ഫിലിം ചേംബറില്‍ തന്നെയുണ്ട്. എന്നാണ് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് പേര് രജിസ്റ്റര്‍ ചെയ്തത് എന്നതിനും അപേക്ഷക്കൊപ്പം തോമസ് ബെര്‍ളിയുടെ കത്ത് ഉണ്ടായിരുന്നോ എന്നതിനുമെല്ലാം ഫിലിം ചേംബര്‍ രേഖകള്‍ സാക്ഷ്യം പറയും. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് പേരിനായി അപേക്ഷിക്കുമ്പോള്‍ ഫിലിം ചേംബറിലോ, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിലോ വെള്ളരിക്കാപട്ടണം എന്ന പേര് മറ്റാരും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പേര് ഫുള്‍ഓണ്‍ സ്റ്റുഡിയോസിന് അനുവദിച്ച് കിട്ടി.

വസ്തുതകള്‍ ഇതായിരിക്കെ തമിഴ്‌നാട്ടിലെ ഒരു സംഘടനയിലെ രജിസ്‌ട്രേഷന്റെ ബലത്തില്‍ വെള്ളരിക്കാപട്ടണം എന്ന പേരില്‍ മറ്റൊരാള്‍ കേരളത്തില്‍നിന്ന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. ആ സിനിമയുടെ സംവിധായകന്‍ കൂടിയായ ഇദ്ദേഹം ഞങ്ങളുടെ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിര്‍ക്കും എതിരേ സമൂഹമാധ്യമങ്ങളിലൂടെയും ചില യൂട്യൂബ് ചാനലുകളിലൂടെയും അപവാദപ്രചാരണം നടത്തുകയും ചിത്രത്തെക്കുറിച്ച് സത്യവിരുദ്ധ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ഇപ്പോഴും തുടരുകയാണ്. ഒരു ചിത്രത്തിന്റെ പേരിന്റെ രജിസ്‌ട്രേഷനുമായി അതിലെ അഭിനേതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. എന്നിട്ടും അവരെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് ഈ സംവിധായകന്‍ നടത്തുന്നത്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായും ഫുള്‍ഓണ്‍ സ്റ്റുഡിയോസ് അധികൃതർ അറിയിച്ചു.

കേരളത്തില്‍ സിനിമാനിര്‍മാണത്തിനുള്ള ഫിലിം ചേംബറിന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് മുന്നോട്ടു പോകുന്നത്. 'വെള്ളരിക്കാപട്ടണം' എന്ന പേരിലുള്ള ഫിലിംചേംബറിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ഫുള്‍ ഓണ്‍സ്റ്റുഡിയോസിനാണ്. കേരളത്തില്‍ സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സ്ഥാപനം ഫിലിംചേംബര്‍ ആണെന്നുതന്നെയാണ് ഇപ്പോഴും വിശ്വാസം. എന്നാൽ, സിനിമയുടെ റിലീസിങ് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും അതിലെ അഭിനേതാക്കള്‍ ഇനിയും സമൂഹമധ്യത്തില്‍ നുണകള്‍കൊണ്ട് ആക്രമിക്കപ്പെടാതിരിക്കാനുമാണ് പേരുമാറ്റുന്നതെന്നും ഓണ്‍സ്റ്റുഡിയോസ് വ്യക്തമാക്കി.

മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍. ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി. നായരും കെ.ജി. രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ എ.എസ്.ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TeaserFirst look posterVellaripattanam
News Summary - Vellaripattanam; The first look poster and teaser will be released soon
Next Story