'മങ്കാത്തയുടെ 'സ്റ്റിറോയിഡ് ഫോം', ട്രെയിലറിൽ എന്താണെന്ന് ആളുകൾ ഡീകോഡ് ചെയ്തില്ല'; 'ഗോട്ടി'ന്‍റെ വിശേഷം പങ്കുവെച്ച് വെങ്കട്ട് പ്രഭു
text_fieldsവിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു ഒരുക്കുന്ന ചിത്രമാണ് 'ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' അഥവാ ‘ഗോട്ട്’. ബിഗ് ബജറ്റ് ആക്ഷൻ സയൻസ് ഫിക്ഷൻ സിനിമയാണ് ഗോട്ട്. വളരെ ഫാസ്റ്റ് പേസ്ഡ് ആയ എല്ലാവർക്കും ഇഷ്ടപ്പടുകയും എളുപ്പം മനസിലാക്കാനും സാധിക്കുന്ന സിനിമയായിരിക്കും ഗോട്ട് എന്നാണ് സംവിധായകൻ വെങ്കട്ട് പ്രഭു പറയുന്നത്. ‘മങ്കാത്ത’യുടെ സ്റ്റിറോയിഡ് ഫോം ആണ് ഗോട്ട് എന്നും. മങ്കാത്തയിൽ ഇമോഷൻസിന് താൻ പ്രാധാന്യം കൊടുത്തിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു
“മങ്കാത്തയുടെ സ്റ്റിറോയിഡ് ഫോം ആണ് ഗോട്ട്. എല്ലാവർക്കും മനസിലാക്കാൻ സാധിക്കുന്ന വലിയ ആലോചനയൊന്നും വേണ്ടാത്ത സിനിമയായിരിക്കും. മങ്കാത്തയിൽ കുറേ ഇമോഷൻസിന് പ്രാധാന്യം കൊടുത്തിരുന്നില്ല. അതൊരു കംപ്ലീറ്റ് ബോയ്സ് ചിത്രമായിരുന്നു. എത്ര മോശമായിട്ടാണ് അവർ പരസ്പരം തിരിച്ച്കുത്താൻ ശ്രമിക്കുന്നത് എന്നതായിരുന്നു മങ്കാത്തയിൽ ഞാൻ കാണിച്ചത്. വിജയ് അവതരിപ്പിക്കുന്ന ഗാന്ധി എന്ന ഒരു ഫാമിലി മാന്റെ ജീവിതത്തിൽ നടക്കുന്ന എപ്പിസോഡാണ് ഗോട്ടിൽ താൻ പറയാൻ ശ്രമിക്കുന്നത്. നിങ്ങൾക്ക് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന തോന്നൽ ഉണ്ടാകില്ല. ഞാൻ ആരേയും എങ്ങോട്ടും വഴി തിരിച്ച് വിടുവാൻ ശ്രമിക്കുന്നില്ല”, വെങ്കട്ട് പ്രഭു പറയുന്നു.
ചിത്രം ഏത് യോണർ ആണെന്ന് ട്രെയിലറിൽ കൃത്യമായി പറയുന്നുണ്ട് പക്ഷേ ആരും അത് ഡീകോഡ് ചെയ്തില്ലെന്നും വെങ്കട്ട് കൂട്ടിച്ചേർത്തു. ഗോട്ടിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സെപ്റ്റംബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായികാവേഷം അവതരിപ്പിക്കുന്നത്. പ്രഭുദേവ, ജയറാം, സ്നേഹ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.