നടൻ വെങ്കടേഷിന്റെ മകൾ വിവാഹിതയായി
text_fieldsനടൻ വെങ്കടേഷ് ദഗ്ഗുബാട്ടിയുടെ രണ്ടാമത്തെ മകൾ ഹായവാഹിനി വിവാഹിതയായി. ഡോക്ടർ നിശാന്താണ് വരൻ. മാർച്ച് 15 വെള്ളിയാഴ്ച രാമനായിഡു സ്റ്റുഡിയോയിൽ വെച്ചായിരുന്നു വിവാഹം. തെലുങ്ക് സിനിമാ പ്രവർത്തകരും രാഷ്ട്രീയ രംഗത്തെപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വിവാഹത്തിന് മുന്നോടിയായി മാർച്ച് 14 ന് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി നടൻ പ്രത്യേക പാർട്ടി സംഘടിപ്പിച്ചു. രാമനായിഡു സ്റ്റുഡിയോയിൽ വെച്ചായിരുന്നു വിരുന്ന്.
2023 ഒക്ടോബറിലായിരുന്നു ഹായവാഹിനിയുടെയും ഡോ. നിശാന്തിന്റെയും വിവാഹ നിശ്ചയം നടന്നത്. വിജയവാഡയിൽ നടന്ന ചടങ്ങിൽ നിരവധി തെലുങ്ക് താരങ്ങൾ പങ്കെടുത്തിരുന്നു. മകളുടെ വിവാഹത്തെ തുടർന്ന് വെങ്കടേഷ് സിനിമയിൽ നിന്ന ചെറിയ ഇടവേള എടുത്തിരുന്നു. നീരജയാണ് വെങ്കടേഷിന്റെ ഭാര്യ. അർജുൻ, അശ്രിത, ഭാവന എന്നിവരാണ് മറ്റു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.