'അവർ നിങ്ങളുടെ സിനിമയെ കൊല്ലും'; 'ഗുഡ്‌വില്‍' നിർമാണ കമ്പനിക്കെതിരെ 'വെയിൽ' സംവിധായകൻ
text_fieldsചിത്രീകരണ സമയം മുതൽ വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടംനേടിയ ചിത്രമായിരുന്നു ഷെയിൻ നിഗം നായകനായ 'വെയിൽ'. നിർമാതാവ് ജോബി ജോർജും ഷെയിൻ നിഗവും തമ്മിലായിരുന്നു അന്നത്തെ തർക്കം. എന്നാൽ, ഇപ്പോൾ ജോബി ജോർജിന്റെ ഗുഡ്‌വില്‍' എന്റർടെയിൻമെന്റ്സ് എന്ന നിർമാണ കമ്പനിക്കെതിരെ ചിത്രത്തിന്റെ സംവിധായകൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് വാർത്തകളിൽ ഇടംനേടുന്നത്.
സംവിധായകൻ ശരത് മേനോൻ ആണ് ഗുഡ് വിൻ എന്റർടെയിൻമെന്റ്സിനെതിരെ രംഗത്തെത്തിയത്. നിങ്ങള്‍ക്ക് സിനിമാസംവിധാനത്തോട് താല്‍പര്യമുണ്ടെങ്കില്‍, സിനിമയോട് കുറച്ചെങ്കിലും ഇഷ്ടമുണ്ടെങ്കില്‍, സിനിമ നിര്‍മിക്കാനായി ഗുഡ്‌വില്‍ എന്റെര്‍ടെയ്ന്‍മെന്റ് ഉദ്യോഗസ്ഥരെ സമീപിക്കരുത്. അവര്‍ നിങ്ങളുടെ സിനിമയെ കൊല്ലും. യാതൊരു ധാര്‍മികതയോ മനുഷ്യത്വമോ ഇല്ല. അവര്‍ നിങ്ങളെ ജീവനോടെ തിന്നുമെന്നും അദ്ദേഹം കുറിച്ചു. എന്നാൽ, അൽപസമയത്തിനകം പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നായിരുന്നു രണ്ട് വർഷം മുമ്പ് ഷെയിൻ നിഗം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ജോബിയുടേതായ ഒരു വോയിസ് ക്ലിപ്പും അന്ന് ഷെയിൻ പങ്കുവെച്ചിരുന്നു. മറ്റൊരു ചിത്രമായ കുർബാനിക്ക് വേണ്ടി മുടിവെട്ടിയത് വെയിലിന്റെ ചിത്രീകരണം മുടക്കാനാണ് ചെയ്തതെന്ന് പറഞ്ഞ് ജോബി ജോർജ് വധഭീഷണി മുഴക്കിയെന്നാണ് ഷെയിൻ ആരോപിച്ചത്.
എന്നാൽ, നിർമാതാവായ ജോബി അത് നിഷേധിച്ചു. ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും ഷെയിൻ പ്രതിഫലം കൂട്ടിച്ചോദിച്ചെന്നുമൊക്കെ അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. നിര്‍മാതാക്കളും താര സംഘടനയായ അമ്മയും മുന്‍കൈ എടുത്തായിരുന്നു അന്ന് പ്രശ്‌നം പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.