സൂരിയെ നായകനാക്കി ഒരു ‘വെട്രിമാരൻ ചിത്രം’; ഞെട്ടിച്ച് വിടുതലൈ പാർട്ട് - 1 ട്രെയിലർ
text_fieldsഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൂരി ആദ്യമായി നായകനാകുന്ന ‘വിടുതലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ദേശീയ പുരസ്കാരം നേടിയ അസുരന് ശേഷം വിഖ്യാത സംവിധായകൻ വെട്രിമാരൻ ഒരുക്കിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് സൂപ്പർതാരം വിജയ് സേതുപതിയാണ്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലുണ്ട്.
ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജയമോഹന്‍റേതാണ് കഥ. ആര്‍ വേല്‍രാജ് ക്യാമറയും ആര്‍.രാമര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
രണ്ട് പാർട്ടുകളായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ 2.42 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് റിലീസായിരിക്കുന്നത്. സാമൂഹ്യപ്രസക്തിയുള്ള വിഷയം ത്രില്ലറായാണ് വെട്രിമാരൻ ഒരുക്കിയിരിക്കുന്നത്. ഭവാനി ശ്രീ, ചേതൻ, രാജീവ് മേനോൻ, ഇളവരസു, മൂന്നാർ രമേശ്, ശരവണ സുബ്ബയ്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറും വി.മണികണ്ഠനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വിടുതലൈ ഉദയ് നിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവീസാണ് വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.