Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right14 വർഷങ്ങൾക്കുശേഷം...

14 വർഷങ്ങൾക്കുശേഷം ആരാധകരുടെ പ്രിയ താര ജോഡികൾ ഒന്നിക്കുന്നു; ‘ദളപതി67’നിൽ തൃഷയും

text_fields
bookmark_border
Vijay And Trisha Reunite For Lokesh Kanagaraj
cancel

തമിഴകത്തിന്റെ പ്രിയ താര ജോഡികളാണ് തൃഷയും വിജയും. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റുകൾ പിറന്നിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ ‘കുരുവി’ എന്ന ചിത്രത്തിനു ശേഷം ഇരുവരും പല കാരണങ്ങളാൽ ഒന്നിച്ച് സ്ക്രീനിലെത്തിയിരുന്നില്ല. 14 വർഷങ്ങൾക്കുശേഷം ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ലൂടെ താരങ്ങൾ വീണ്ടും ഒന്നിക്കുമെന്നാണ് അണിയറക്കാർ പുറത്തുവിടുന്ന വിവരം.

‘ദളപതി67’ൽ തൃഷ എത്തുമോ എന്ന ചർച്ചകൾ ആരാധകർക്കിടയിൽ കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു. ഷൂട്ടിങ്ങിന്റെ ഭാഗമായി കശ്‌മീരിലെത്തിയ അഭിനേതാക്കളുടെ ലിസ്റ്റിൽ തൃഷയുടെ പേരും ഉണ്ടായിരുന്നു. ഒടുവിൽ നിർമാതാക്കൾ തന്നെ ട്വിറ്ററിലൂടെ ചിത്രത്തിൽ തൃഷയും ഉണ്ടാകുമെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു.

‘ദളപതി67’ന്റെ പൂജയുടെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയുടെ പ്രചരിക്കുന്നുണ്ട്. തൃഷ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച പൂജ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിജയും ഒന്നിച്ച് പൂജയിൽ പങ്കെടുക്കുന്ന ചിത്രമാണ് തൃഷ ഷെയർ ചെയ്‌തത്. “നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമിതാ” എന്നാണ് തൃഷ കുറിച്ചത്. ഗോൾഡൻ പെയർ എന്നാണ് കമന്റ് ബോക്‌സിൽ ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗില്ലി, കുരുവി, തിരുപാച്ചി, ആതി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഗില്ലി, തിരുപാച്ചി എന്നീ ചിത്രങ്ങളാണ് വിജയ് എന്ന നടനെ സൂപ്പർസ്റ്റാർ പദവിയിലേക്കെത്തിച്ചത്.

സഞ്ജയ് ദത്ത്, അർജുൻ സർജ, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ, മാത്യൂ തോമസ്, പ്രിയ ആനന്ദ് എന്നിവരാണ് ദളപതി67 നിലെ മറ്റ് അഭിനേതാക്കൾ. അനിരുദ്ധ് ആണ് സംഗീതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor VijayTrishaThalapathy 67
News Summary - Vijay And Trisha Reunite For Lokesh Kanagaraj's Next Film
Next Story