പിച്ചൈക്കാരന്‍ 2 റിലീസായി! 2000 രൂപയുടെ നോട്ട് നിരോധിച്ചു; ഒന്നാം ഭാഗത്തെ പോലെ ആ യാദൃശ്ചികത വീണ്ടും ചര്‍ച്ചയാകുന്നു
text_fieldsവിജയ് ആന്റണിയെ കേന്ദ്രകഥാപാത്രമാക്കി 2016 ൽ ശശി സംവിധാനം ചെയ്ത ചിത്രമാണ് പിച്ചൈക്കാരൻ. അമ്മയുടെ ജീവൻ രക്ഷിക്കാനായി ക്ഷേത്രത്തിൽ യാചകനായി എത്തുന്ന ഒരു കോടീശ്വരന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമ വൻ വിജയമായിരുന്നു. പിച്ചൈക്കാരൻ രണ്ടാംഭാഗം ഇറങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ പിച്ചൈക്കാരൻ 2 വാർത്തകളിൽ ഇടംപിടിക്കുകയാണ്. ആർ.ബി.ഐ 2000 രൂപയുടെ നോട്ട് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ചിത്രം ചർച്ചയായത്. നോട്ട് നിരോധനവും സിനിമയും തമ്മിലുള്ള യാദൃശ്ചികതയാണ് വാർത്തകൾക്ക് ആധാരം. പിച്ചൈക്കാരൻ 2 റിലീസ് ചെയ്ത മെയ് 19 നാണ് 2000 രൂപ ആർ.ബി.ഐ നിരോധിച്ചത്. സെപ്തംബർ 30 വരെ 2000 രൂപ നോട്ട് ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
2016 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗവും വലിയ ചർച്ചയായിരുന്നു. ഒന്നാം ഭാഗം പുറത്ത് ഇറങ്ങി മാസങ്ങൾക്ക് ശേഷമായിരുന്നു നവംബറിൽ കേന്ദ്രസർക്കാർ 1000, 500 എന്നീ നോട്ടുകൾ നിരോധിച്ചത്. കൂടാതെ ചിത്രത്തിൽ രാജ്യത്തിന്റ സാമ്പത്തിക നില നേരെയാകണമെങ്കിൽ 1000,500 രൂപയുടെ നോട്ട് നിരോധിക്കണമെന്ന് പറയുന്ന രംഗം ചിത്രത്തിലുണ്ട്. ഇത് ചർച്ചയായപ്പോൾ അപ്രതീക്ഷിതമായി സംഭവിച്ചതെന്നാണ് സംവിധായകന്‍ ശശിയും നടന്‍ വിജയ് ആന്‍റണിയും പറഞ്ഞത്. ആർ.ബി.ഐയുടെ നോട്ട് നിരോധന പ്രഖ്യാപനത്തോടെ പിച്ചൈക്കാരൻ 2 ട്രെന്റിഡിങ്ങിൽ ഇടംപിടിച്ചിട്ടുണ്ട്.
നടൻ വിജയ് ആന്റണി യാണ് പിച്ചൈക്കാരൻ2ന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. കാവ്യ ഥാപ്പര്‍, ഡാറ്റോ രാധാ രവി, വൈ ജി മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.