അച്ഛൻ തുടങ്ങിയ പാർട്ടിയുമായി ബന്ധമില്ല; ആരാധകർ പാർട്ടിയിൽ ചേരരുത്: വിജയ്
text_fieldsന്യൂഡൽഹി: തമിഴ് സൂപ്പർതാരം വിജയ് തമിഴ് നാട്ടിൽ വൻ രാഷ്ട്രീയ നീക്കത്തിലാണെന്നും തെൻറ ആരാധക സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കി രജിസ്റ്റർ ചെയ്യാൻ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയെന്നും വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്ത്. പിതാവ് തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വിജയ് പത്ര കുറിപ്പിലൂടെ വ്യക്തമാക്കി.
ഫാൻസ് അസോസിയേഷനായ 'അഖിലേന്ത്യാ തളപതി വിജയ് മക്കള്‍ ഇയക്കം' പാർട്ടിയായി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ വിജയ് നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ. വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറിെൻറ പേര് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നൽകിയപ്പോൾ പ്രസിഡൻറായി പത്മനാഭന്‍, ട്രഷററായി വിജയ്‌യുടെ അമ്മ ശോഭ എന്നിവരുടെ പേരുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയത്.
അതേസമയം, തന്‍റെ അച്ഛന്‍ തുടങ്ങിയത് കൊണ്ട് ആ പാര്‍ട്ടിയില്‍ തനിക്ക് ചേരേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും വിജയ് പ്രതികരിച്ചു. തെൻറ ആരാധകർ ആരും പാർട്ടിയിൽ ചേരരുതെന്നും തെൻറ പേരോ, ചിത്രമോ പാർട്ടിയുമായി ബന്ധപ്പെട്ട് ഉപയോഗിച്ചാൽ, നിയമ നടപടികൾ സ്വീകരിക്കുമെന്നും വിജയ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഫാൻസ് അസോസിയേഷെൻറ പേരായ 'വിജയ് മക്കൾ ഇയക്കം' ഉപയോഗിക്കുന്നതിനെയും താരം വിലക്കിയിട്ടുണ്ട്. വിജയ്‌യുടെ വക്താവ് റിയാസ് അഹ്മദാണ് ട്വിറ്ററിലൂടെ പത്രകുറിപ്പ് പങ്കുവെച്ചത്.
Press Release In English https://t.co/fQJlLWUaTY pic.twitter.com/zoFZOHv5LW
— RIAZ K AHMED (@RIAZtheboss) November 5, 2020
തമിഴിലെ ഏറ്റവും മുൻനിരയിലുള്ള താരങ്ങളിൽ ഒരാളായ വിജയുടെ രാഷ്ട്രീയ പ്രവേശനം ഏറെ കാലമായി ചർച്ചാ വിഷയമാണ്. സമീപകാലത്ത് വിജയ്യുടേതായി ഇറങ്ങിയ മെർസൽ, സർക്കാർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ രാഷ്ട്രീയ പരാമർശങ്ങളും കേന്ദ്ര സർക്കാരിെൻറ ചില നടപടികൾക്കെതിരായ പ്രതിഷേധങ്ങളും സിനിമ പ്രമോഷൻ ചടങ്ങുകളിൽ വിജയ് നടത്താറുള്ള പ്രസംഗങ്ങളും താരം ഉടൻതന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ഉൗഹാപോഹങ്ങളിലേക്ക് നയിച്ചിരുന്നു.
അതിനിടെ, 'അഖിലേന്ത്യാ തളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരിൽ ഫാൻസ് സംഘടന രജിസ്റ്റർ ചെയ്യാൻ വിജയ്‌യുടെ ലീഗൽ പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നൽകുകയും ചെയ്തതോടെ പലരും അത് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ, ഇത് തെൻറ സംരംഭം ആണെന്നും വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയല്ല എന്നും പിതാവ് എസ്.എ ചന്ദ്രശേഖർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തനിക്ക് അഭിപ്രായം പറയാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.