'അദ്ദേഹത്തിന്റെ വിജയങ്ങളെ ഞാൻ ഭയപ്പെട്ടു'; സിനിമയിലെ എതിരാളിയെ കുറിച്ച് വിജയ്
text_fieldsസിനിമയിലെ തന്റെ എതിരാളിയെ കുറിച്ച് നടൻ വിജയ്. പുതിയ ചിത്രമായ വാരിസിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തെ ഭയപ്പെട്ടിരുന്നെന്നും എതിരാളിയോടുള്ള മത്സരമാണ് ഇന്നു കാണുന്ന തന്നെ രൂപപ്പെടുത്തിയതെന്നും വിജയ് വ്യക്തമാക്കി.
ഒരു കുട്ടിക്കഥ പറയാമെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1990-കളിൽ എനിക്ക് എതിരാളിയായി ഒരു നടൻ രൂപപ്പെട്ടു. ആദ്യം ഒരു എതിരാളിയായിരുന്നു. പിന്നെ അയാളോടുള്ള മത്സരം ഗൗരവമുള്ളതായി. ഞാൻ പോയ ഇടങ്ങളിലെല്ലാം അദ്ദേഹവും വന്നു. അദ്ദേഹത്തിന്റെ വിജയങ്ങളെ ഞാൻ ഭയപ്പെട്ടു. എല്ലായിടത്തും അദ്ദേഹത്തെ മറികടക്കാൻ ഞാൻ മത്സരിച്ചു കൊണ്ടിരുന്നു. അതുപോലെ മത്സരിക്കാൻ പറ്റിയ ഒരാൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം. എന്റെ എതിരാളിയുടെ പേര് ജോസഫ് വിജയ് -വിജയ് പറഞ്ഞു.
ജയിക്കണമെന്ന് വാശിയുളളവരുടെ മനസിൽ എപ്പോഴും ഒരു എതിരാളി ഉണ്ടായിരിക്കണം. അയാൾ നിങ്ങൾ തന്നെയാവണം. മറ്റൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമില്ല. നിങ്ങൾ നിങ്ങളോട് തന്നെ പൊരുതണം എങ്കിൽ മാത്രമേ വിജയിക്കാനാവുകയുള്ളൂ- നടൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.