വിജയ് സേതുപതി-സൂരി- വെട്രിമാരൻ; വിടുതലൈ അണിയറയിൽ ഒരുങ്ങുന്നു...
text_fieldsആർ.എസ് ഇൻഫോടെയ്ൻമെന്റ് & റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എൽഡ്രെഡ് കുമാറും ഉദയനിധി സ്റ്റാലിൻ നിർമിക്കുന്ന പുതിയ ചിത്രമാണ് വിടുതലൈ. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം വെട്രിമാരനാണ് സംവിധാനം ചെയ്യുന്നത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ് സേതുപതിയും സൂരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിലവിൽ, വിടുതലൈ ഒന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. അതോടൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും സിരുമലയിലും കൊടൈക്കനാലിലും പരിസരപ്രദേശങ്ങളിലും ആയി അവസാനഘട്ടത്തിലാണ്.കോളിവുഡിൽ തന്നെ അടുത്ത് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് വിടുതലൈ
കലാസംവിധായകൻ ജാക്കിയുടെ നേതൃത്വത്തിലുള്ള കലാവിഭാഗം സിരുമലയിൽ കൂറ്റൻ ഗ്രാമസെറ്റ് ഒരുക്കിയിരുന്നു.അതോടൊപ്പം തന്നെ 10 കോടിയിൽ പരം മുതൽമുടക്കിൽ ട്രെയിനും റയിൽവേ പാലവും ചിത്രത്തിനുവേണ്ടി ഒരുക്കിയതും ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ബർഗേറിയയിൽ നിന്നും ഒരു സംഘം സ്റ്റൻഡ് ആർടിസ്റ്റുകളെ ഉൾപ്പെടുത്തി പീറ്റർ ഹൈൻ ഒരുക്കുന്ന സംഘട്ടനരംഗങ്ങളും ചിത്രത്തിൻറെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.
വിജയ് സേതുപതി, സൂരി എന്നിവർക്കൊപ്പം ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും താരനിരയുടെ ഭാഗമാണ്. വേൽരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന വിടുതലൈ മാസ്‌ട്രോ ഇസൈജ്ഞാനിയാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിടും.പി.ആ.ഒ - ശബരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.