Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിക്രം വേദ ബോളിവുഡ് റീമേക്കിന് പാക്കപ്പ്; കുറിപ്പുമായി ഹൃതിക്
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിക്രം വേദ ബോളിവുഡ്...

വിക്രം വേദ ബോളിവുഡ് റീമേക്കിന് പാക്കപ്പ്; കുറിപ്പുമായി ഹൃതിക്

text_fields
bookmark_border
Listen to this Article

വിജയ് സേതുപതിയും മാധവനും തകർത്തഭിനയിച്ച് സൂപ്പർഹിറ്റായ തമിഴ് ചിത്രം വിക്രം വേദയുടെ ബോളിവുഡ് റീമേക്ക് പാക്കപ്പായി. സൂപ്പർതാരങ്ങളായ ഹൃതിക് റോഷനും സൈഫ് അലി ഖാനും വേദയും വിക്രമുമായി എത്തുന്ന ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത് പുഷ്കർ ഗായത്രി ദമ്പതികളാണ്. ചിത്രീകരണം പൂർത്തിയായതിന്റെ സന്തോഷം ഹൃത്വിക് റോഷന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. സംവിധായക ദമ്പതികള്‍ക്കും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രങ്ങളും താരം ട്വീറ്റ് ചെയ്‍തു.


''വിക്രം വേദക്ക് പാക്കപ്പ് പറഞ്ഞപ്പോള്‍ സന്തോഷകരമായ ഒരുപാട് ഓര്‍മ്മകളും പരീക്ഷണങ്ങൾ നിറഞ്ഞ നിമിഷങ്ങളും ആക്ഷനും ത്രില്ലും ഒപ്പം ഈ ചിത്രമൊരുക്കാൻ ഞങ്ങള്‍ നല്‍കേണ്ടിവന്ന കഠിനാധ്വാനവുമൊക്കെയാണ് എന്‍റെ മനസിലേക്ക് ഓടിയെത്തിയത്. റിലീസിനോടടുക്കുമ്പോൾ ആവേശത്തോടൊപ്പം പരിഭ്രമവുമുണ്ട്'', -ഹൃത്വിക് റോഷൻ ട്വിറ്ററില്‍ കുറിച്ചു.

രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെ ആണ്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 30 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hrithik RoshanVikram VedhaSaif Ali KhanGayatri & PushkarVikram Vedha Hindi
News Summary - Vikram Vedha: Hrithik Roshan completes his upcoming film
Next Story