![വീര്യം കുറയാതെ വിക്രമും വേദയും; ഹിന്ദി റീമേക്ക് ട്രെയിലർ സൂപ്പർഹിറ്റ് വീര്യം കുറയാതെ വിക്രമും വേദയും; ഹിന്ദി റീമേക്ക് ട്രെയിലർ സൂപ്പർഹിറ്റ്](https://www.madhyamam.com/h-upload/2022/09/08/1752638-vikram-vedha.webp)
വീര്യം കുറയാതെ വിക്രമും വേദയും; ഹിന്ദി റീമേക്ക് ട്രെയിലർ സൂപ്പർഹിറ്റ്
text_fieldsഹൃത്വിക് റോഷനും സൈഫ് അലിഖാനും പ്രധാന വേഷത്തിലെത്തുന്ന വിക്രം വേദയുടെ ട്രെയിലർ പുറത്തുവിട്ടു. അതേപേരിലുള്ള തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത് പുഷ്കർ-ഗായത്രി ദമ്പതിമാരാണ്. തമിഴിൽ വിജയ് സേതുപതിയും മാധവനുമായിരുന്നു നായകൻമാർ. ഇന്ന് മുംബൈയിൽ നടന്ന പ്രത്യേക ചടങ്ങിൽ അണിയറപ്രവർത്തകർ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കുകയായിരുന്നു.
ട്രെയിലറിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൈഫ് അലി ഖാന്റെ വിക്രം എന്ന പൊലീസ് വേഷവും ഹൃത്വികിന്റെ വേദ എന്ന ഗാങ്സ്റ്റർ വേഷവും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
ഗുൽഷൻ കുമാർ, ടി-സീരീസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഫ്രൈഡേ ഫിലിം വർക്ക്സ് & ജിയോ സ്റ്റുഡിയോയും YNOT സ്റ്റുഡിയോ പ്രൊഡക്ഷൻസും ചേർന്നാണ് വിക്രം വേദ അവതരിപ്പിക്കുന്നത്. ഭൂഷൺ കുമാർ, എസ്. ശശികാന്ത്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ 30ന് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.