'വിലായത്ത് ബുദ്ധ'; സച്ചിയുടെ സ്വപ്നം സിനിമയാക്കാൻ പൃഥ്വിയും ജയൻ നമ്പ്യാരും, ടൈറ്റിൽ പോസ്റ്റർ പുറത്ത്
text_fieldsഅന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്നം പൂവണിയിക്കാനായി പൃഥ്വിരാജ് സുകുമാരനും ജയൻ നമ്പ്യാരും. പ്രശസ്ത എഴുത്തുകാരൻ ജി.ആർ ഇന്ദുഗോപെൻറ വിലായത്ത് ബുദ്ധ എന്ന നോവലാണ് അതേപേരിൽ സിനിമയാക്കാൻ പോകുന്നത്. അയ്യപ്പനും കോശിയും തിയറ്ററുകളിലെത്തി ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ പൃഥ്വിരാജ് തെൻറ ഫേസ്ബുക്കിലൂടെ ഇന്ന് രാവിലെ 11 മണിക്കാണ് ചിത്രം പ്രഖ്യാപിച്ചത്. സച്ചി ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുേമ്പാൾ പൃഥ്വി നായക വേഷത്തിലെത്തും.
സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിർമിക്കുക. സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ചിത്രം സമര്‍പ്പിക്കുന്നുവെന്നാണ് ഉര്‍വശി തിയറ്റേഴ്‌സ് പറഞ്ഞത്. ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കും. തീട്ടം ഭാസ്കരൻ, ഡബിൾ മോഹൻ എന്നിവരാണ് വിലായത്ത് ബുദ്ധയിലെ കഥാപാത്രങ്ങൾ. പൃഥ്വിക്കൊപ്പം വമ്പൻ താരനിരയുമായി എത്തുന്ന ചിത്രത്തിൽ ആരൊക്കെയാണ് കേന്ദ്ര കഥാപാത്രങ്ങളായ ഇരുവരെയും അവതരിപ്പിക്കുക എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
One year of #AyyappanumKoshiyum!
— Prithviraj Sukumaran (@PrithviOfficial) February 7, 2021
This was Sachy's dream.
This is for you brother.
In memory of #Sachy..
JayanNambiar's #VilayathBudha
@PrithviOfficial, #JayanNambiar, #GRIndugopan, #SandipSenan, #RajeshPinnadan, @JxBe, #JomonTJohn, #MaheshNarayan, #Badusha, @Poffactio pic.twitter.com/S3kGYguIHA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.